
ടെഹ്റാൻ: അമേരിക്കൻ യുദ്ധ വിമാനം ഇറാനിൽ തകർന്നുവീണു. എഫ്-35 യുദ്ധവിമാനമാണ് തകർത്തതെന്ന് അവകാശവാദവുമായി ഇറാൻ. എന്നാൽ ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ട വിമാന അവശിഷ്ടങ്ങളുടെ ചിത്രം എഫ്-15ഇ വിമാനത്തിൻ്റെ താണെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തകർന്ന വിമാനത്തിൻ്റെ പൈലറ്റ് രക്ഷപെട്ടതായാണ് വിവരം. പൈലറ്റിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കണ്ടെത്താനായി നാട്ടുകാർ തിരച്ചിൽ ആരംഭിച്ചു. പൈലറ്റിനെ കണ്ടാൽ ഉപദ്രവിക്കരുതെന്നും പിടികൂടി ജീവനോടെ പോലീസിൽ ഏൽപ്പിക്കണമെന്നും ഇറാൻ സൈന്യം പൊതുജനങ്ങളോട് ആഹ്വനം ചെയ്തിട്ടുണ്ട്.
