ഹെൽമെറ്റില്ലാതെ ബൈക്കോടിച്ച് നിയമം ലംഘിച്ചെന്നും പിഴയടക്കണം; കേരളാ പൊലീസിൻ്റെ കത്ത് ലഭിച്ചത് ആംബുലൻസിന്

  • Post category:news
  • Reading time:1 min read
You are currently viewing ഹെൽമെറ്റില്ലാതെ ബൈക്കോടിച്ച് നിയമം ലംഘിച്ചെന്നും പിഴയടക്കണം; കേരളാ പൊലീസിൻ്റെ കത്ത് ലഭിച്ചത് ആംബുലൻസിന്

ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ചതിന് ആംബുലന്‍സിന് പിഴ. പറപ്പൂരുള്ള പെയിന്‍ ആന്‍ഡ് പാലിയേറ്റിവിനാണ് കേരള പൊലീസിൻ്റെ കത്ത് ലഭിച്ചത്. ഹെൽമെറ്റില്ലാതെ ബൈക്കോടിച്ച് നിയമം ലംഘിച്ചെന്നും പിഴയടക്കണമെന്നുമാണ് കത്തിൽ പറയുന്നത്.

ഫറോക്ക് ചാലിയം ഭാഗത്ത് ഹെല്‍മെറ്റ് ഉപയോഗിക്കാതെ ബൈക്ക് ഓടിച്ചത് ക്യാമറയില്‍ പതിഞ്ഞെന്നും കത്തിൽ പറയുന്നുണ്ട്. ഫോട്ടോയില്‍ കാണുന്ന വാഹനം ബൈക്കാണ്. പക്ഷേ മേൽവിലാസത്തിൽ പറയുന്ന പറപ്പൂര്‍ പാലിയേറ്റിവിൻ്റെ വാഹനം ആംബുലന്‍സുമാണ്.

വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറിലെ സമാനതയാകാം ഈ തെറ്റിന് കാരണമെന്നാണ് കരുതുന്നത്. ഫോട്ടോയിലുള്ള മോട്ടോര്‍ സൈക്കിള്‍ നമ്പര്‍ കെ. എല്‍55ആര്‍ 2683 ആണ്. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ആംബുലന്‍സ് രജിസ്‌ട്രേഷന്‍ നമ്പര്‍ കെ. എല്‍ 65ആര്‍2683 എന്നുമാണ്.

0Shares