
കാസർകോട്: കൊളത്തൂർ സ്വദേശിനിയും മുന്നാട് പീപ്പിൾസ് കോളേജ് വിദ്യാർത്ഥിനിയുമായ ആതിരയുടെ ചികിത്‌സ സഹായ നിനിധിയിലേക്ക് ഒരു കൈത്താങ്ങായി അംബിക കോളേജ് പൂർവ്വ വിദ്യാർത്ഥി വെൽഫെയർ അസോസിയേഷൻ (ACOSWA ) ന്‍റെ നേതൃത്വത്തിൽ അധ്യാപക – പൂർവ്വ വിദ്യാർത്ഥികളിൽ നിന്ന് സ്വരൂപിച്ച 100001 രൂപ അംബികാ കോളേജിൽ വെച്ച് സംഘടന പ്രസിഡന്റ് മുഹമ്മദ് ഷാഫി മാഷിന്‍റെ അധ്യക്ഷതയിൽ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദാലിയുടെയും പൂർവ്വ അധ്യാപകരുടെയും മറ്റു മഹനീയ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ ഉദുമ എംഎല്‍.എ യും ചികിത്സാ കമ്മിറ്റി രക്ഷാധികാരിയും ആയ കെ കുഞ്ഞിരാമന് പൂർവ്വ വിദ്യാർത്ഥികള്‍ ചേർന്ന് കൈമാറി.

ആതിര ചികിത്സാ കമ്മിറ്റി കൺവീനർ നാരായണൻ കൊളത്തൂർ, ജോ : കൺവീനർ നാരായണൻ കൊളത്തൂർ അംബിക കോളേജ് മുൻ പ്രിൻസിപ്പാൾ ബാലകൃഷ്ണൻ മാഷ് , സംഘടന വൈസ് പ്രസിഡന്റ് ഗംഗാധരൻ മലാംക്കുന്ന് ഭാനുമതി, ബഷീർ പാക്യാര, പ്രദീപ് കൊളത്തൂർ, മുഹമ്മദ് കളനാട് വിവിധ ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ,അധ്യാപകർ, പൂർവ്വ വിദ്യർത്ഥി സംഘടന ഭാരവാഹികൾ എന്നിവര്‍ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി അജിത് സി കളനാട് സ്വാഗതവും സെക്രട്ടറി : അഭിലാഷ് ബേവൂരി നന്ദിയും പറഞ്ഞു.
