അംബേദ്ക്കര്‍ ഗ്രാമ വികസന പദ്ധതി; മഞ്ചേശ്വരത്തെ രണ്ട് പട്ടികജാതി കോളനികളുടെ വികസനത്തിന് രണ്ട് കോടി അനുവദിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing അംബേദ്ക്കര്‍ ഗ്രാമ വികസന പദ്ധതി; മഞ്ചേശ്വരത്തെ രണ്ട് പട്ടികജാതി കോളനികളുടെ വികസനത്തിന് രണ്ട് കോടി അനുവദിച്ചു

കാസർകോട്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ രണ്ട് എസ്.സി കോളനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനു അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപ അനുവദിച്ചതായി എ.കെ.എം അഷ്റഫ് എം.എല്‍.എ അറിയിച്ചു. മംഗല്‍പാടി പഞ്ചായത്തിലെ പുളികുത്തി, പുത്തിഗെ പഞ്ചായത്തിലെ ബാടൂര്‍ എന്നീ എസ് സി കോളനികള്‍ക്കാണ് ഓരോ കോടി രൂപ വീതം അനുവദിച്ചത്.

പദ്ധതിയുടെ ഭാഗമായി കോളനിയിലെ റോഡ്, നടപ്പാത, ഡ്രയ്‌നേജ്, കുടിവെള്ളത്തിനും ജലസേചനത്തിനുമുള്ള സൗകര്യങ്ങള്‍, വീടുകളുടെ പുനരുദ്ധാരണം, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, കോളനിക്കുള്ളിലെ പൊതു സ്ഥലങ്ങളിലെയും വീടുകളിലെയും വൈദ്യുതീകരണം, സോളാര്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍, വനിതകള്‍ക്കുള്ള സ്വയം തൊഴില്‍ പദ്ധതികള്‍, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, പൊതു ആസ്തികളുടെ മെയിന്റനന്‍സ്, സംരക്ഷണ ഭിത്തി നിര്‍മാണം, മറ്റു പൊതുവായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവ ഏറ്റെടുക്കാം.

അതാത് കോളനികളില്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ കോളനി നിവാസികളുടെ നിര്‍ദേശ പ്രകാരം ചെയ്യേണ്ട പ്രവര്‍ത്തികളെയും ഉള്‍പ്പെടുത്തി എസ്റ്റിമേറ്റ് തയ്യാറാക്കും. പ്രവൃത്തികളുമായി ബന്ധപ്പെട്ട യോഗം ഏപ്രില്‍ 11 തിങ്കളാഴ്ച രാവിലെ 10ന് ബാടൂരിലും ഉച്ചക്ക് 1 ന് പുളികുത്തിയിലും വിളിച്ചുകൂട്ടുമെന്നും എ.കെ.എം അഷ്റഫ് എം.എല്‍.എ അറിയിച്ചു.

0Shares