ലവ് ജിഹാദ് കേസ്: മുസ്‌ലിം യുവാവിന്‍റെ അറസ്റ്റ് തടഞ്ഞ് അലഹബാദ് ഹൈക്കോടതി

  • Post category:news
  • Reading time:1 min read
You are currently viewing ലവ് ജിഹാദ് കേസ്: മുസ്‌ലിം യുവാവിന്‍റെ  അറസ്റ്റ് തടഞ്ഞ് അലഹബാദ് ഹൈക്കോടതി

ഉത്തര്‍ പ്രദേശ് പോലീസ് ലവ് ജിഹാദ് ആരോപിച്ച് കേസെടുത്ത മുസ്‍ലിം യുവാവിന്‍റെ അറസ്റ്റ് അലഹബാദ് ഹൈക്കോടതി തടഞ്ഞു. മുസാഫർനഗറിലെ നദീം സഹോദരൻ സൽമാൻ എന്നിവർക്കെതിരെ യു.പി പോലീസ് എടുത്ത കേസിലാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്.

ഉത്തർപ്രദേശിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന അക്ഷയ് കുമാർ ത്യാഗി നല്‍കിയ പരാതിയിലാണ് പോലീസ് ‘ലവ് ജിഹാദ്’ ആരോപിച്ച് നദീമിനും സല്‍മാനുമെതിരെ കേസെടുത്തത്.

തന്‍റെ വീട്ടിൽ നദീം സ്ഥിരമായി സന്ദർശനം നടത്തുന്നുണ്ടെന്നും ഭാര്യയെ മത പരിവർത്തനം നടത്തണം എന്ന ഉദ്ദേശ്യത്തോടെ പ്രണയത്തില്‍ പെടുത്തുകയായിരുന്നുവെന്നും ത്യാഗി പരാതിയിൽ ആരോപിച്ചു.

0Shares