മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫിസുകളും ഇ-ഓഫിസുകളായി മാറുന്നു; പുതുവര്‍ഷത്തില്‍ സേവനങ്ങൾ പൂർണമായും ഓൺലൈനിൽ

  • Post category:news
  • Reading time:1 min read
You are currently viewing മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫിസുകളും ഇ-ഓഫിസുകളായി മാറുന്നു; പുതുവര്‍ഷത്തില്‍ സേവനങ്ങൾ പൂർണമായും  ഓൺലൈനിൽ

നാളെ മുതൽ കേരളത്തിലെ മോട്ടോർ വാഹനവകുപ്പിന്റെ സേവനങ്ങൾ പൂർണമായും ഓൺലൈനാകുമെന്ന് ഗതാഗതമന്ത്രി എ. കെ ശശീന്ദ്രൻ അറിയിച്ചു . ഡ്രൈവിംഗ് ടെസ്റ്റ് ഒഴികെ ലൈസൻസ് സംബന്ധിച്ച സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കും.

മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫിസുകളും ഇ-ഓഫിസുകളായി മാറുമെന്നും സംവിധാനം പ്രവാസികൾക്ക് കൂടുതൽ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.മോട്ടോർ വാഹനവകുപ്പിൽ നൂതന പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കുക വഴി ആർ.ടി.ഒ ഓഫിസുകളിൽ ആൾത്തിരക്ക് ഒഴിവാക്കുകയാണ് ലക്ഷ്യം. ഡിപ്പാർട്ട്‌മെന്റിന് കീഴിലെ ഭൂരിഭാഗം സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കും.

0Shares