എല്ലാ കമ്യൂണിറ്റിയേയും പരിഗണിക്കണം; കെ. എം ഷാജി ഒരു സമൂഹത്തെയും അപമാനിച്ചിട്ടില്ല; ജെൻഡർ നീതിയാണ് ലീഗ് നിലപാട്: പി.എം.എ സലാം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing എല്ലാ കമ്യൂണിറ്റിയേയും പരിഗണിക്കണം; കെ. എം ഷാജി ഒരു സമൂഹത്തെയും അപമാനിച്ചിട്ടില്ല; ജെൻഡർ നീതിയാണ് ലീഗ് നിലപാട്: പി.എം.എ സലാം

കെ. എം ഷാജി ഏതെങ്കിലും സമൂഹത്തെ അപമാനിച്ചിട്ടില്ലെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി. എം. എ സലാം. എല്ലാ വിഭാഗങ്ങളേയും പരിഗണിക്കണമെന്നാണ് ലീഗിൻ്റെ നിലപാട്. ജെൻഡർ നീതിയാണ് ലീഗ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇത്തരം വിഭാഗങ്ങളോട് വിവേചനം ഉണ്ടാകരുതെന്നാണ് ലീഗ് നിലപാട്. ലൈംഗിക അരാജകത്വം ജെൻഡറിൻ്റെ പ്രശ്നമല്ലെന്നും എല്ലാ കമ്യൂണിറ്റിയേയും പരിഗണിക്കണം’ എന്നും പി.എം.എ സലാം പറഞ്ഞു.

കഴിഞ്ഞ ദിവസം കാര്യവട്ടത്ത് നടന്ന ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് മന്തിയുടെ പ്രസ്താവനയെ പറ്റിയും അദ്ദേഹം പ്രതികരിച്ചു. കായിക മേഖലയെ പ്രോത്സാഹിപ്പിക്കേണ്ടത് ഭരണകൂടങ്ങളുടെ പ്രാഥമിക ചുമതലയാണ്.

ഉത്തവാദിത്തപ്പെട്ടവരുടെ പ്രസ്താവനകൾ ദോഷം ചെയ്തു വെന്നും പി.എം.എ സലാം വിമർശിച്ചു. പണമില്ലാത്തതിൻ്റെ പേരിൽ ആരും വിഷമിക്കരുത്. മന്ത്രിയുടെ പരാമർശം കുഴപ്പങ്ങളുണ്ടാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

0Shares