
കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്ന കാസര്‍കോട് ജില്ലയുടെ മേല്‍നോട്ട ചുമതല ഇനി ഗവണ്‍മെന്റ് സെക്രട്ടറി അല്‍കേഷ് കുമാറിന്. ഇന്ന് തന്നെ അദ്ദേഹം ചുമതലയേല്‍ക്കും. കൊവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നത് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജില്ലയില്‍ കളക്ടര്‍ക്ക് മുകളില്‍ പ്രത്യേക നിയമനം നടപ്പാക്കിയിരിക്കുന്നത്.

കാസര്‍കോട് 77 പേര്‍ക്കാണ് ഇതിനകം കൊവിഡ് ബാധിച്ചിരിക്കുന്നത്. കര്‍ണ്ണാടക അതിര്‍ത്തി തുറക്കാത്തത് ജില്ലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ജില്ലയില്‍ നിന്നുള്ള രോഗികള്‍ക്ക് അവര്‍ ഇത്ര നാളും ആശ്രയിച്ചിരുന്ന മംഗലാപുരത്തെ ആശുപത്രികളിലേക്ക് പോകാന്‍ സാധിക്കാത്തത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
