
കുവൈറ്റില്‍ അമീര്‍ ഷേഖ് നവാഫ് അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബാെയ സീഫ് പാലസില്‍ ചെന്ന് കണ്ടും അതിന് ശേഷം പാര്‍ലമെന്റിലെത്തി അംഗങ്ങളുടെ മന്ത്രിമാരുടെയും മുമ്പിലും ഭരണഘടനപ്രകാരം സത്യപ്രതിഞ്ജ ചെയ്താണ് കിരീടാവകാശിയായി ഷേഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബാ ചുമതലയേറ്റത്. ഇന്നലെ കുവൈത്ത് അമീര്‍ ഷേഖ് നവാഫ് അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബാ അടുത്ത കിരീടാവകാശിയായി ഷേഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബായെ നാമനിര്‍ദ്ദേശം ചെയ്തിരുന്നു.

എന്നാല്‍, ഭരണഘടനപ്രകാരമുള്ള നടപടികള്‍ പ്രകാരമാണ് പാര്‍ലമെന്റിലെ പ്രതിഞ്ജ. 2004-മുതല്‍ കുവൈത്ത് നാഷണല്‍ ഗാര്‍ഡിന്‍റെ ഉപമേധാവിയായി സേവനം അനുഷ്ഠിച്ച് വരുകയായിരുന്നു ഷേഖ് സബാ മിഷാല്‍ അല്‍ അഹമദ് അല്‍ സബാ. 1940-ല്‍ ജനിച്ച് അദ്ദേഹം മുബാറക്കിയ സ്‌കൂളിലെ പ്രഥമിക വിഭ്യാഭ്യാസത്തിന് ശേഷം 1960-ല്‍ ബ്രിട്ടണിലെ ഹെന്‍ഡന്‍ പോലീസ് കോളേജില്‍ നിന്ന് ബിരുദം കരസ്ഥമാക്കി.
തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തില്‍ വിവിധ തസ്തികളില്‍ ജോലി ചെയ്തിരുന്നു. കഴിഞ്ഞ മാസം 29-ന് അന്തരിച്ച മുന്‍ അമീര്‍ ഷേഖ് സബാ അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബായുെട അമീര്‍ ഷേഖ് നവാഫ് അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബായുടെ അര്‍ധ സഹോദരാണ് ഷേഖ് മിഷാല്‍.
