പള്ളിക്കര ഗ്രാമപഞ്ചായത്തിന് അക്ഷയ കേരള പുരസ്‌കാരം

  • Post category:local news
  • Reading time:1 min read
You are currently viewing പള്ളിക്കര ഗ്രാമപഞ്ചായത്തിന് അക്ഷയ കേരള പുരസ്‌കാരം

കാസർകോട്: ക്ഷയരോഗ നിയന്ത്രണ പഞ്ചയാത്തിനുള്ള അക്ഷയ കേരള പുരസ്‌കാരം പള്ളിക്കര പഞ്ചായത്തിന് ലഭിച്ചു. 2025 ഓടുകൂടി സംസ്ഥാനം പൂര്‍ണ്ണമായും ക്ഷയരോഗ വിമുക്തമാക്കുന്നതിന്‍റെ മുന്നോടിയായി പള്ളിക്കര പഞ്ചായത്ത് പരിധിയില്‍ തുടര്‍ച്ചയായി അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ തുടര്‍ച്ചയായി ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തി, ചികിത്സ ഇടയ്ക്ക് വെച്ച് നിര്‍ത്തി പോയില്ല, മരുന്നുകളോട് പ്രതികരിക്കാത്ത ഗുരുതര ക്ഷയരോഗം തുടര്‍ച്ചയായി ഉണ്ടായിട്ടില്ല തുടങ്ങിയ നേട്ടങ്ങള്‍ കൈവരിച്ചതിനാണ് അംഗീകാരം.

ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ഇന്ദിരക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി. ചടങ്ങില്‍ വൈസ് പ്രസിഡണ്ട് ടി.എം അബ്ദുള്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിന്ദു. വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ലക്ഷ്മി. പി, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി, മെമ്പര്‍, പി.കെ അബ്ദുള്ള ‘ബി.പി.ഒ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ബിനിത മോഹന്‍ സ്വാഗതവും എച്ച്. ഐ ഹരിദാസ് നന്ദിയും പറഞ്ഞു.

0Shares