ആലൂ പൊറാട്ട, പൊടി ഇഡലി, മെദു വട, ചിക്കന്‍ ചെട്ടിനാട്; യാത്രയ്ക്കിടയിൽ ഇനി സ്വാദൂറും വിഭവങ്ങള്‍ ലഭിക്കും; പുതിയ ഭക്ഷണ മെനുവുമായി എയര്‍ ഇന്ത്യ

  • Post category:news
  • Reading time:1 min read
You are currently viewing ആലൂ പൊറാട്ട, പൊടി ഇഡലി, മെദു വട, ചിക്കന്‍ ചെട്ടിനാട്; യാത്രയ്ക്കിടയിൽ ഇനി സ്വാദൂറും വിഭവങ്ങള്‍ ലഭിക്കും; പുതിയ ഭക്ഷണ മെനുവുമായി എയര്‍ ഇന്ത്യ

യാത്രക്കാര്‍ക്കായി ഭക്ഷണ മെനു പുനക്രമീകരിച്ച് എയര്‍ ഇന്ത്യ. ടാറ്റ കമ്പനി തിരിച്ചെടുത്തതിനു പിന്നാലെ യാത്രക്കാരുടെ ആരോഗ്യവും ക്ഷേമവും മുന്‍നിര്‍ത്തി ഭക്ഷണ മെനുവിലും വമ്പന്‍ മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ. ആലൂ പൊറാട്ട, പൊടി ഇഡലി, മെദു വട, ചിക്കന്‍ ചെട്ടിനാട്, ഉരുളക്കിഴങ്ങ് പൊടിമാസ് എന്നീ തദ്ദേശീയ വിഭവങ്ങള്‍ ബിസിനസ് ക്ലാസില്‍ ലഭ്യമാകും.

ഇതോടൊപ്പം മധുരമില്ലാത്ത ചോക്ലേറ്റ് ഓട്സ് മഫിന്‍, കടുക് ക്രീം പുരട്ടിയ ചിക്കന്‍ സോസ്, ചിക്കന്‍ 65, പെസ്റ്റോ ചിക്കന്‍ സാന്‍ഡ്വിച്ച് തുടങ്ങി വിദേശികളും പുതിയ മെനുവില്‍ ഇടം പിടിച്ചിട്ടുണ്ട്. ചീസ് മഷ്റൂം ഓംലെറ്റ്, ആലു ജീര, വെജ് ബിരിയാണി, ചോളം, മലബാര്‍ ചിക്കന്‍ കറി എന്നിവയാണ് എക്കോണമി ക്ലാസിലെ സ്വദേശി വിഭവങ്ങള്‍.

ഇവയ്ക്കൊപ്പം ബ്ലൂബെറി വാനില പേസ്ട്രി, ചില്ലി ചിക്കന്‍, വെജ് ഫ്രൈഡ് നൂഡില്‍സ് എന്നീ വിഭവങ്ങളും ലഭ്യമാകും. പുതിയ ഭക്ഷണ ക്രമീകരണത്തിൻ്റെ വിശദ വിവരങ്ങള്‍ ഒക്‌ടോബര്‍ ഒന്നിനാണ് എയര്‍ ഇന്ത്യ പ്രസിദ്ധീകരിച്ചത്.

0Shares