മദ്യപിച്ച് ബഹളം വെച്ചതിന് അറസ്റ്റ്; ലോക്കപ്പില്‍ കിടന്ന് ടിക്ടോക് വീഡിയോ

  • Post category:news
  • Reading time:1 min read
You are currently viewing മദ്യപിച്ച് ബഹളം വെച്ചതിന് അറസ്റ്റ്; ലോക്കപ്പില്‍ കിടന്ന് ടിക്ടോക് വീഡിയോ

മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പോലീസ് പിടിച്ചയാള്‍ ലോക്കപ്പില്‍ കിടന്ന് ടിക്ടോക് വീഡിയോ പോസ്റ്റ് ചെയ്തായി റിപ്പോര്‍ട്ട്. അഹമ്മദാബാദിലെ മേഘാനിനഗര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം. കരണ്‍സിങ് ശെഖാവത്ത് എന്നയാളാണ് അറസ്റ്റിലായത്.

ശെഖാവത്തിനെ കാണാന്‍ ലോക്കപ്പിലെത്തിയ സംഘം സംസാരിക്കുന്നതിനിടയിലാണ് ഇയാളും സംഘവും ബോളിവുഡ് ഗാനത്തിനൊപ്പം ലോക്കപ്പിനുള്ളില്‍ നിന്നും മറ്റുള്ളവര്‍ പുറത്ത് നിന്നും വീഡിയോ എടുത്തത്. സംഭവത്തില്‍ ശെഖാവത്തിനെ കാണാന്‍ വന്ന നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.

സി.സി.ടി.വിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ തെളിവായി ശേഖരിച്ചത്. എന്നാല്‍ പോലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെന്നും അത് മറയ്ക്കുന്നതിനാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

0Shares