കാര്‍ഷിക ബില്ലുകൾ ഇനി നിയമം; രാജ്യമാകെ കര്‍ഷകര്‍ പ്രതിഷേധം തുടരുന്നതിനിടെ കാര്‍ഷിക ബില്ലുകൾ രാഷ്​ട്രപതി ഒപ്പുവെച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കാര്‍ഷിക ബില്ലുകൾ ഇനി നിയമം; രാജ്യമാകെ കര്‍ഷകര്‍ പ്രതിഷേധം തുടരുന്നതിനിടെ കാര്‍ഷിക ബില്ലുകൾ രാഷ്​ട്രപതി ഒപ്പുവെച്ചു

രാജ്യമാകെ തുടരുന്ന പ്രതിഷേധങ്ങൾക്കിടെ പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്ക് രാഷ്ട്രപതി ഞായറാഴ്ച അംഗീകാരം നല്‍കി. ബില്ലുകള്‍ നിയമമായത് കേന്ദ്ര സര്‍ക്കാര്‍ നോട്ടിഫൈ ചെയ്തിട്ടുണ്ട്. കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവ കോര്‍പ്പറേറ്റുകള്‍ക്ക് സഹായകമായ രീതിയിലാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നതെന്നും ആരോപിച്ച്‌ പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പുകള്‍ക്കിടെയാണ് ബില്ലുകള്‍ നിയമമായത്.

അതേസമയം, ബില്ലുകളില്‍ ഒപ്പ് വയ്ക്കരുതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.ബില്ലുകള്‍ പാസാക്കുമ്പോള്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ട അംഗങ്ങള്‍ സീറ്റിലില്ലായിരുന്നുവെന്ന രാജ്യസഭ ഉപാധ്യക്ഷന്‍റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ രാഷ്ട്രപതിക്ക് കൈമാറാനിരിക്കെയാണ് ബില്ലുകളില്‍ ഒപ്പ് വെച്ചത്.

0Shares