തദ്ദേശ തെരഞ്ഞെടുപ്പില്‍ വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ട് ; മുല്ലപ്പള്ളിയുടെ നിലപാട് തള്ളി എം.എം ഹസ്സൻ

  • Post category:news
  • Reading time:1 min read
You are currently viewing തദ്ദേശ തെരഞ്ഞെടുപ്പില്‍ വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ട് ; മുല്ലപ്പള്ളിയുടെ നിലപാട് തള്ളി എം.എം ഹസ്സൻ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർപാർട്ടിയുമായി ധാരണയില്ലെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നിലപാട് തള്ളി യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ. വെൽഫയർ പാർട്ടിയുമായി പ്രാദേശികമായി നീക്ക് പോക്കുണ്ടെന്നും അക്കാര്യം കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് അറിയാമെന്നും എം.എം ഹസ്സൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയെ സഖ്യകക്ഷിയാക്കുന്നത് പിന്നീട് തീരുമാനിക്കുമെന്നും എം. എം ഹസൻ കോഴിക്കോട് പറഞ്ഞു. അതേസമയം വെൽഫെയർ പാർട്ടിയുമായി തെരഞ്ഞെടുപ്പിൽ യാതൊരു സഹകരണവുമില്ലെന്നാണ് മുല്ലപ്പളളി രാമചന്ദ്രൻ ഇപ്പോഴും ആവർത്തിക്കുന്നത്.

0Shares