സപ്ലൈകോയും ഇൻഡ്യൻ ഓയിൽ കോർപ്പറേഷനും തമ്മിൽ കരാർ; ചോട്ടു ഗ്യാസ് സിലിണ്ടറിന്‍റെ വിതരണം ആരംഭിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing സപ്ലൈകോയും ഇൻഡ്യൻ ഓയിൽ കോർപ്പറേഷനും തമ്മിൽ കരാർ;  ചോട്ടു ഗ്യാസ് സിലിണ്ടറിന്‍റെ വിതരണം ആരംഭിച്ചു

സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റുകൾ വഴി ഇൻഡ്യൻ ഓയിൽ കോർപ്പറേഷന്‍റെ അഞ്ചു കിലോ ഗ്യാസ് സിലിണ്ടർ ചോട്ടു വിതരണം ആരംഭിച്ചു. കൊച്ചി ഡിപ്പോയുടെ കീഴിലുള്ള ഗാന്ധിനഗർ ഹൈപ്പർ മാർക്കറ്റ്, പനമ്പിള്ളി നഗർ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ വില്പന തുടങ്ങിയതായി സി.എം.ഡി പി.എം.അലി അസ്ഗർ പാഷ അറിയിച്ചു. ഇൻഡ്യൻ ഓയിൽ കോർപ്പറേഷനും സപ്ലൈകോയും തമ്മിൽ കരാർ ഉണ്ടാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് വിതരണം.

സൂപ്പർ മാർക്കറ്റുകൾക്കു സമീപത്തുള്ള എൽ. പി. ജി ഔട്ട് ലെറ്റുകളിൽ നിന്ന് എത്തിച്ചു തരുന്ന സിലിണ്ടറുകൾ അതത് ഡിപ്പോകളിൽ റെസിപ്പ്റ്റ് ചെയ്ത് ഔട്ട് ലെറ്റുകളിലേക്ക് ബിറ്റു ചെയ്തു കൊടുക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. അതിന്‍റെ ക്ലെയിംസ് അതത് താലൂക്ക് ഡിപ്പോകൾ വഴി ബന്ധപ്പെട്ട ഏജൻസികൾക്ക് നൽകും.

സംശയ നിവാരണത്തിനായി കൊച്ചി ഡിപ്പോ മാനേജരുമായി ബന്ധപ്പെടണം: 9447975243. ഐ.ഒ.സി ബി.പി.എസ്എസ് ഇൻഡ്യൻ സെയിൽസ് ഓഫീസർമാരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കും. സൂര്യ (കൊച്ചി, ആലപ്പുഴ സെയിൽസ് ഓഫീസർ 9447498252, മഞ്ജുഷ തിരുവനന്തപുരം ഫീൽഡ് 9447498247,രാഹുൽ (കൊല്ലം ഫീൽഡ് ഓഫീസർ 9447763641 ) , സയ്യിദ് മുഹമ്മദ് (കോട്ടയം പത്തനംതിട്ട ഫീൽഡ് ഓഫീസർ ) 9447498254, ഡാൽബിൻ (എറണാകുളം ആൻഡ് ഇടുക്കി സെയിൽസ് ഓഫീസർ 9447498249, റോഷിനി (തൃശ്ശൂർ ഫീൽഡ് ഓഫീസർ) 9447498248,ഗീതുമോൾ (പാലക്കാട് മലപ്പുറം ഫീൽഡ് ഓഫീസർ ) – 9447498251,റെജീന (കോഴിക്കോട് ഫീൽഡ് ഓഫീസർ) – 9447498255,ശ്രീനാഥ് (കണ്ണൂർ, കാസർകോഡ് ഫീൽഡ് ഓഫീസർ ) – 9446328889.

0Shares