വിവാദമായ അഗ്‌നിപഥിൻ്റെ കരസേന റിക്രൂട്ട്‌മെന്റ് റാലി കേരളത്തിൽ കൊല്ലത്തും നടക്കും; രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് ഒന്ന് മുതൽ

  • Post category:news
  • Reading time:1 min read
You are currently viewing വിവാദമായ അഗ്‌നിപഥിൻ്റെ  കരസേന റിക്രൂട്ട്‌മെന്റ് റാലി കേരളത്തിൽ കൊല്ലത്തും നടക്കും; രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് ഒന്ന് മുതൽ

ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്‌നിപഥിൻ്റെ കരസേന റിക്രൂട്ട്‌മെന്റ് റാലി കൊല്ലത്തും നടക്കും. കേരളത്തിലെ ഏഴ് തെക്കന്‍ ജില്ലകളിലെ പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കായി കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലാണ് റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കുന്നത്. നവംബര്‍ 15 മുതല്‍ 30 വരെ ആണ് റാലി . ഇതിനായുള്ള രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് ഒന്നിന് തുടങ്ങും. 30-ാം തീയതി വരെ രജിസ്റ്റര്‍ ചെയ്യാം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നി ജില്ലകളില്‍ നിന്നുള്ള യുവാക്കള്‍ക്ക് ഈ റാലിയില്‍ പങ്കെടുക്കാം. അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ടെക്നിക്കല്‍, അഗ്‌നിവീര്‍ ട്രേഡ്സ്മെന്‍ എന്നി വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാന്‍ പത്താംക്ലാസ് പാസായിരിക്കണം, അഗ്‌നിവീര്‍ കാറ്റഗറിയിലേക്ക് അപേക്ഷിക്കാന്‍ എട്ടാം ക്ലാസ് യോഗ്യത മതി.

അഗ്‌നിവീര്‍ ക്ലര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍ ടെക്നിക്കല്‍ എന്നി വിഭാഗങ്ങള്‍ സേനയില്‍ എന്റോള്‍ ചെയ്യുന്നതിനാണ് റാലി സംഘടിപ്പിക്കുന്നത്. ആര്‍മിയില്‍ നിര്‍ദിഷ്ട വിഭാഗങ്ങളില്‍ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ 2022 ഓഗസ്റ്റ് 1-ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തില്‍ നല്‍കും.

രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ ഒന്നുമുതല്‍ പത്തുവരെ ഇ-മെയില്‍ വഴി അഡ്മിറ്റ് കാര്‍ഡുകള്‍ ലഭിക്കും. വടക്കന്‍ ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള റിക്രൂട്ട്‌മെന്റ് റാലി ഒക്ടോബര്‍ ഒന്ന് മുതല്‍ 20 വരെ കോഴിക്കോട് ആണ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍നിന്നുള്ളവര്‍ക്ക് പങ്കെടുക്കാം.

0Shares