കൊവിഡ് മാറിയ ശേഷം എല്ലാവരെയും അയോധ്യയില്‍ രാമദര്‍ശനത്തിന് കൊണ്ടുപോകാം; വാഗ്ദാനവുമായി യോഗി ആദിത്യനാഥ്

  • Post category:news
  • Reading time:1 min read
You are currently viewing കൊവിഡ് മാറിയ ശേഷം എല്ലാവരെയും അയോധ്യയില്‍ രാമദര്‍ശനത്തിന് കൊണ്ടുപോകാം; വാഗ്ദാനവുമായി  യോഗി ആദിത്യനാഥ്

കൊവിഡ് മഹാമാരിയുടെ ഭീതി മാറിയ ശേഷം ഗ്രാമങ്ങളിലുള്ളവരെ മുഴുവന്‍ അയോധ്യയില്‍ ശ്രീരാമ ദര്‍ശനത്തിന് കൊണ്ടുപോകാമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ ദര്‍ശനത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് ക്രമീകരണങ്ങളും സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാഗ്ദാനം.

അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണം പുരോഗമിക്കുകയാണ്. കൊവിഡ് ഇല്ലായിരുന്നെങ്കില്‍ ഗ്രാമങ്ങളിലുള്ളവര്‍ക്ക് അയോധ്യ സന്ദര്‍ശനം അനുവദിക്കാന്‍ സര്‍ക്കാര്‍ സജ്ജീകരണങ്ങള്‍ ഒരുക്കുമായിരുന്നു. കൊവിഡ് മാറിയ ശേഷം എല്ലാവര്‍ക്കും ദര്‍ശനം അനുവദിക്കും’. യോഗി ആദിത്യനാഥ് പറഞ്ഞു. വാത്മീകി ജയന്തിയ്ക്ക് ചിത്രകൂട്ടിലെ ലാല്‍പൂര്‍ ഗ്രാമത്തില്‍ ഒരു ചടങ്ങില്‍ തടിച്ചുകൂടിയവര്‍ക്ക് മുന്‍പാകെയായിരുന്നു യു.പി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

0Shares