പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് രാജ്യത്തിന് താങ്ങാകുമോ?

  • Post category:news
  • Reading time:1 min read
You are currently viewing പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് രാജ്യത്തിന് താങ്ങാകുമോ?

20 ലക്ഷം കോടിയുടെ പ്രത്യേക സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആത്മനിര്‍ഭര്‍ ഭാരത്​ അഭിയാന്‍ പാക്കേജ്​ എന്ന പേരിലാണ്​ പദ്ധതി. ഇത് രാജ്യത്തെ ജനങ്ങള്‍ക്കും സാമ്പത്തിക രംഗത്തിനും കരുത്ത് പകരുമോ എന്നാണ് സാമ്പത്തിക വിദഗ്ദര്‍ ഉറ്റുനോക്കുന്നത്. ജി.ഡി.പിയുടെ പത്ത് ശതമാനം വരുന്ന പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

10 ശതമാനം കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കും. എല്ലാ തൊഴില്‍ മേഖലകളില്‍ ഉള്ളവര്‍ക്കും ഉത്തേജനം നല്‍കാനാണ് പാക്കേജ്. ഭൂമി, തൊഴില്‍, ധനലഭ്യത തുടങ്ങിയ എല്ലാ ഘടകങ്ങളും പാക്കേജിന്‍റെ ഭാഗമാകും. തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കുമെല്ലാം പദ്ധതിയിലൂടെ നേട്ടമുണ്ടാകും. പാക്കേജിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ധനകാര്യവകുപ്പ് ഇന്നാണ് പുറത്തുവിടുക..

ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കഴിഞ്ഞ നാല് മാസമായി കോവിഡ് വൈറസിനെതിരായ യുദ്ധത്തിലാണ് രാജ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാം കീഴടങ്ങുകയോ തോറ്റു കൊടുക്കുകയോ ഇല്ല. കോവിഡിന് ശേഷം ഇന്ത്യയെ കരുത്തുറ്റതാക്കണം. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.

0Shares