
കാസര്‍കോട്: യു. പിയിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ മുസ്‌ലിം ലീഗ് ദേശിയ കമ്മിറ്റി പ്രഖ്യാപിച്ച രാജ്യവ്യാപകമായ പ്രക്ഷോഭത്തിൽ കേരള ലോയർസ് ഫോറം കാസര്‍കോട് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.പി.എ.ഫൈസലും മൊഗ്രാൽ പുത്തൂർ വനിത ലീഗ് പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.സമീറ ഫൈസലും മക്കളും പങ്കാളികളായി.

മക്കളായ റയാൻ, റന, അബ്ദുല്ല എന്നിവരോടൊപ്പം പ്ലേകാർഡുമായി പ്രക്ഷോഭത്തിൽ പങ്കെടുത്തു. മുഴുവൻ കുറ്റവാളികളെയും കണ്ടെത്തി നിയമത്തിന് മുൻപിൽ കൊണ്ടുവന്ന് കുറ്റവാളികളെ ശിക്ഷിക്കുന്നത് വരെ എല്ലാ സമരത്തിലും മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും കോവിഡ് പ്രതിസന്ധികള്‍ കുറഞ്ഞ ശേഷം യു.പി യിൽ ചെന്ന് കുടുംബത്തെ സമാധാനിപ്പിക്കാന്‍ പോകുമെന്നും അഭിഭാഷക ദമ്പതികള്‍ പറഞ്ഞു.
