കാസർകോട്ടെ പ്രമുഖ അഭിഭാഷകൻ പി.എ ഫൈസലിനെതിരെ ആരോ കരുക്കൾ നീക്കുന്നതായി സംശയം; വധ ഭീഷണി മുഴക്കിയതിന് പിന്നാലെ വീട്ടുവളപ്പിൽ അതിക്രമിച്ചുകയറി വാഹനം കേടുവരുത്തി; പോലീസ് മേധാവിക്ക് പരാതി നൽകി

You are currently viewing കാസർകോട്ടെ പ്രമുഖ അഭിഭാഷകൻ പി.എ ഫൈസലിനെതിരെ ആരോ കരുക്കൾ നീക്കുന്നതായി സംശയം; വധ ഭീഷണി മുഴക്കിയതിന് പിന്നാലെ വീട്ടുവളപ്പിൽ അതിക്രമിച്ചുകയറി വാഹനം കേടുവരുത്തി; പോലീസ് മേധാവിക്ക് പരാതി നൽകി

കാസർകോട് : പ്രമാദമായ പല കേസുകളിലും വാദി ഭാഗത്തും പ്രതി ഭാഗത്തും ഹാജരായ അഡ്വ. പി.എ ഫൈസലിനെതിരെ ആരോ കരുക്കൾ നീക്കുന്നതായി സംശയം. വീട്ടിലെ ഷെഡിൽ പാർക്ക് ചെയ്തിരുന്ന വാഹനം ഇരുട്ടിൻ്റെ മറവിൽ ആരോ കേടുവരുത്തിയതായാണ് പരാതി. പലപ്പോഴായി വധ ഭീഷണിയടക്കമുള്ള ഫോൺ കോളുകൾ വരാറുണ്ടെങ്കിലും ഇപ്പോൾ വീട്ടുവളപ്പിൽ അതിക്രമിച്ചു കയറിയാണ് വാഹനം കേടുവരുത്തിയിരിക്കുന്നത് എന്ന് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.

KL 14 N 1111 ഇന്നോവ കാറാണ് അക്രമികൾ കേടുവരുത്തിയത്. ഡ്രൈവർ വാഹനം കഴുകുമ്പോഴാണ് സംഭവം ശ്രദ്ധയിൽ പെടുന്നത്. വാഹനത്തിൻ്റെ പിറകിലും ഇടത് സൈഡിലുമായി കല്ലുകൊണ്ട് കുത്തി കേടുവരുത്തിയിട്ടുണ്ട്. വാഹനത്തിൻ്റെ അടുത്തായി രണ്ട് കരിങ്കല്ല് കഷ്ണം കണ്ടതായും പരാതിയിൽ പറയുന്നു.

മുമ്പ് വധഭീഷണി ഉണ്ടായപ്പോൾ നൽകിയ പരാതിയുടെ കോപ്പിയും ഈ പരാതിയോടപ്പം ചേർത്തിട്ടുണ്ട് എന്നും ഫോട്ടോ സഹീതം നൽകിയ പരാതിയും ബോധിപ്പിച്ചിട്ടുണ്ട്. അതിക്രമിച്ച് വീട്ടുവളപ്പിൽ കയറിയവർ തന്നെ അപായപ്പെടുത്താനും സാധ്യതയുള്ളതായും സംഭവത്തിൽ നടപടി കൈകൊള്ളണമെന്നുമാണ് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ അഡ്വ. ഫൈസൽ പറയുന്നത്.

0Shares