
വിചാരണക്കോടതിയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ തന്നെ രംഗത്തെത്തിയ സാഹചര്യത്തില്‍ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഈ കോടതിയില്‍നിന്നും നീതി ലഭിക്കുന്നില്ലെന്നും നടി കോടതിയില്‍ പറഞ്ഞു. 20 അഭിഭാഷകരെ കൊണ്ടുവന്നാണ് പലപ്പോഴും ചോദ്യം ചെയ്യലുകളുണ്ടാകുന്നത്. ചോദ്യം ചെയ്യലിന്‍റെ പേരില്‍ മാനസിക പീഡനമുണ്ടായപ്പോള്‍ കോടതി നിശബ്ദമായി നില്‍ക്കുകയായിരുന്നെന്നും നടി കോടതിയില്‍ വ്യക്തമാക്കി.

പരാതിക്കാരിയുടെ ആക്ഷേപങ്ങൾ കോടതി പരിഗണിച്ചില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രതികൾക്ക് നൽകുന്ന രേഖകൾ പ്രോസിക്യൂഷന് ലഭിക്കുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി. പരാതികൾ എന്തുകൊണ്ട് വിചാരണ കോടതിയെ അറിയിച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു.
പരാതികൾ വിചാരണക്കോടതിയിൽ തന്നെ ബോധിപ്പിച്ചതാണെന്ന് സർക്കാർ അറിയിച്ചു. ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയ കോടതി, വിശദമായ സത്യവാങ്മൂലം മുദ്രവച്ച കവറിൽ സമർപ്പിക്കാനും ഉത്തരവിട്ടു.
