കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശന കേസിൽ അറസ്‌റ്റിലായ നടന്‍ ജയിലിൽ; രോഗമാണെന്നും മരുന്ന് കഴിച്ചില്ലെന്നും നടൻ ശ്രീജിത്ത് രവി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശന കേസിൽ അറസ്‌റ്റിലായ നടന്‍ ജയിലിൽ; രോഗമാണെന്നും മരുന്ന് കഴിച്ചില്ലെന്നും നടൻ ശ്രീജിത്ത് രവി

തൃശൂര്‍: കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ നടന്‍ ശ്രീജിത്ത് രവി അറസ്‌റ്റില്‍. തൃശൂര്‍ വെസ്‌റ്റ് പോലീസാണ് വ്യാഴാഴ്‌ച രാവിലെ ശ്രീജിത്ത് രവിയെ അറസ്‌റ്റ് ചെയ്‌തത്‌. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. സി.സി.ടി.വികള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ശ്രീജിത്ത് രവിയുടെ വാഹനം പോലീസ് തിരിച്ചറിഞ്ഞു. ഇതോടെയാണ് അറസ്‌റ്റിലേക്ക് നീങ്ങിയത്.

രണ്ടുദിവസം മുമ്പാണ് സംഭവം. തൃശൂര്‍ എസ്‌.എന്‍ പാര്‍ക്കിന് സമീപത്ത് വെച്ച്‌ 11ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികള്‍ക്ക് മുന്നില്‍ വെച്ച്‌ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ശേഷം ഇവിടെ നിന്ന് പോവുകയായിരുന്നു. കുട്ടികള്‍ മാതാപിതാക്കളെ വിവരം അറിയിച്ചു. പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് പോലീസില്‍ പരാതി നല്‍കി. അന്വേഷണം ആരംഭിച്ച പോലീസിന് കാറിനെ കുറിച്ച്‌ ലഭിച്ച സൂചനകള്‍ നിര്‍ണായകമായി.

തുടര്‍ന്ന് അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചെന്നാണ് വിവരം. തൻ്റെത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്‌നമാണെന്നുമാണ് ശ്രീജിത്ത് രവി പോലീസിനോട് പറഞ്ഞിരിക്കുന്നത്. കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ കോടതി റിമാൻണ്ട് ചെയ്‌തു.

0Shares