കാക്കി പാന്റും പെയിന്റ് പറ്റിയ ചെരുപ്പും പ്രധാന തെളിവായി; റെയില്‍വേ ജീവനക്കാരിയെ ആക്രമിച്ച കേസ്, വഴങ്ങാത്ത സ്ത്രീകളെ ആക്രമിക്കുന്ന പ്രതിയെ കുടുക്കി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കാക്കി പാന്റും പെയിന്റ് പറ്റിയ ചെരുപ്പും പ്രധാന തെളിവായി; റെയില്‍വേ ജീവനക്കാരിയെ ആക്രമിച്ച കേസ്, വഴങ്ങാത്ത സ്ത്രീകളെ ആക്രമിക്കുന്ന പ്രതിയെ കുടുക്കി

കൊല്ലം: തെങ്കാശിയില്‍ മലയാളിയായ റെയില്‍വേ ജീവനക്കാരിക്കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതി മുമ്പും ബലാത്സംഗക്കേസില്‍ അറസ്റ്റിലായിരുന്നതായി പൊലീസ്. കൊല്ലം പത്തനാപുരം സ്വദേശി 28 കാരന്‍ അനീഷാണ് കേസില്‍ പിടിയിലായത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രകാരം നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്. പ്രതി അനീഷ് ധരിച്ച കാക്കി പാന്റ്സ് കേസില്‍ പ്രധാന തെളിവായി.

അനീഷിൻ്റെ ചെരുപ്പും പെയിണ്ടിങ് തൊഴിലാളിയെന്ന നിഗമനത്തിലേക്ക് എത്തിച്ചുിരുന്നു.കുന്നിക്കോട് പൊലീസ് സ്റ്റേഷനിലെ ബലാത്സംഗ കേസ് പ്രതിയാണ് അനീഷ്. ഒറ്റയ്ക്ക് ജോലി ചെയ്യുന്ന സ്ത്രീകളെ സമീപിച്ച്‌ വഴങ്ങിയില്ലെങ്കില്‍ അവരെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതാണ് ഇയാളുടെ രീതി.

തെങ്കാശിയിലെ പാവൂര്‍ സത്രം റെയില്‍വേ ഗേറ്റ് ജീവനക്കാരിയായ കൊല്ലം സ്വദേശിനിക്ക് നേരെയായിരുന്നു ഇയാള്‍‌ ആക്രമണം നടത്തിയത്. കല്ല് കൊണ്ട് മുഖത്തിടിച്ച്‌ ട്രാക്കിലൂടെ വലിച്ചിഴച്ച്‌ പീഡിപ്പിക്കാന്‍ ശ്രമം നടത്തി. ഷര്‍ട്ട് ധരിക്കാതെ കാക്കി പാണ്ട്സ് ഇട്ട ആളാണ് ആക്രമിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു.

റെയില്‍വേ ഡി.വൈ.എസ്.പി പൊന്നുസ്വാമിയുടെ നേതൃത്വത്തില്‍ 20 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. പിടിയിലായ പ്രതിയ്ക്കെതിരെ കൊല്ലം കുന്നിക്കോട് സ്റ്റേഷന്‍ പരിധിയിലും സമാനമായ കേസ് നിലവിലുണ്ടെന്ന് റെയില്‍വേ പോലീസ് അറിയിച്ചു.

0Shares