കോഴിയിറച്ചി ചീഞ്ഞതു തന്നെയെന്ന് കുറ്റസമ്മതം; കൊച്ചിയിലെ 50 കടകളുമായി സുനാമി ഇറച്ചി ഇടപാടുണ്ടെന്ന് പ്രതി ജുനൈസ്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കോഴിയിറച്ചി ചീഞ്ഞതു തന്നെയെന്ന് കുറ്റസമ്മതം; കൊച്ചിയിലെ 50 കടകളുമായി സുനാമി ഇറച്ചി ഇടപാടുണ്ടെന്ന് പ്രതി ജുനൈസ്

കൊച്ചി: കൊച്ചിയിലെ 50 കടകളുമായി സുനാമി ഇറച്ചിയുടെ ഇടപാടുണ്ടെന്ന് കളമശേരിയില്‍ 500 കിലോ പഴകിയ കോഴിയിറച്ചി പിടിച്ചെടുത്ത സംഭവത്തിലെ പ്രതി ജുനൈസ്. പോലീസ് വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ബില്ലികളിലുള്ള കടകളുമായി നേരത്തെ ഇടപാട് നടന്നിട്ടുണ്ടെന്നും ഇയാള്‍ മൊഴി നല്‍കി.

വിപണി വിലയേക്കാള്‍ വളരെ കുറഞ്ഞ തുക മാത്രമാണ് ഇവരില്‍ നിന്ന് വാങ്ങാറുള്ളത്. പിടിച്ചെടുത്ത കോഴിയിറച്ചി പഴകിയതാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് വില്‍പ്പനയ്‌ക്ക് എത്തിച്ചത്. ഇറച്ചി എത്തിച്ചത് തമിഴ്‌നാട്ടില്‍ നിന്നാണെന്നും കൈപ്പടമുകളില്‍ വീട് വാടയ്ക്ക് എടുത്താണ് വിതരണം നടത്തിയതെന്നും ഇയാള്‍ പോലീസില്‍ മൊഴി നല്‍കി.

സംഭവത്തില്‍ ഇയാളുടെ സഹായി നിസാബ് ചൊവാഴ്‌ച രാവിലെ അറസ്റ്റിലായിരുന്നു. നരഹത്യാശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

0Shares