ഇടുക്കിയില്‍ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing ഇടുക്കിയില്‍ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു

ഇടുക്കി ജില്ലയിലെ നരിയംപാറയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു. നരിയംപാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനു മനോജാണ്(24) ആണ് ജയിലിൽ ആത്മഹത്യ ചെയ്തത് .

അഞ്ച് ദിവസത്തിന് മുൻപ് പീഡനത്തിനിരയായ പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പെൺകുട്ടിയെ യുവാവ് പ്രണയം നടിച്ച് പീഡനത്തിനിരക്കിയെന്ന് ബന്ധുക്കൾ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന പ്രതി മനുവിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു.

0Shares