പുഴയിൽ ചൂണ്ടയെറിഞ്ഞ് മീൻ പിടുത്തം; അബദ്ധത്തിൽ ചൂണ്ടക്കൊളുത്ത് യുവാവിന്‍റെ വിരലിൽ കുത്തികയറി

  • Post category:local news
  • Reading time:1 min read
You are currently viewing പുഴയിൽ ചൂണ്ടയെറിഞ്ഞ് മീൻ  പിടുത്തം; അബദ്ധത്തിൽ ചൂണ്ടക്കൊളുത്ത് യുവാവിന്‍റെ വിരലിൽ കുത്തികയറി

നീലേശ്വരം/ കാസര്‍കോട്.: കൊവിഡ് വറുതിയിൽ പുഴക്കരയിൽ മീൻ പിടിക്കാനിറങ്ങിയ യുവാവിന്‍റെ വിരലിൽ ചൂണ്ടക്കൊളുത്ത് കയറി പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരം മടിക്കൈ പന്നിപള്ളി പുഴയിൽ മീൻ പിടിക്കൻ പോയ കണ്ണിപ്പാറയിൽ താമസക്കാരനായ രമണന്‍റെ കൈവിരലിലാണ് ചൂണ്ടയെറിയുന്നതിനിടയിൽ അബദ്ധത്തിൽ പ്ലാസ്റ്റിക്ക്‌ മീനോട് കൂടിയ ചൂണ്ട കൊളുത്ത് കുത്തിക്കയറിയത്.

ചൂണ്ടയിട്ട് മീൻ പിടിക്കുന്നത് ഈ പ്രദേശങ്ങളിൽ സാധാരണ പതിവാണ്. അപകടകാരിയായ ഇത്തരം ചൂണ്ട കൊളുത്തുകൾ അപകടമുണ്ടാക്കാൻ ഇടയുള്ളതിനാൽ കുട്ടികളുൾപ്പെടെ ജാഗ്രത പാലിക്കണമെന്ന് പരിക്കേറ്റ് ചികിത്സ തേടിയ രമണൻ പറഞ്ഞു.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ വിദഗ്ധമായി ചൂണ്ടക്കൊളുത്ത് മുറിച്ചു മാറ്റി എടുക്കുകയായിരുന്നു. കൈവിരലിൽ ആയതിനാലാണ് കൂടുതൽ അപകടമില്ലാതെ രക്ഷപ്പെടാനായെന്ന് രമണൻ ചാനൽ ആർ.ബിയോട് പറഞ്ഞു.

0Shares