ബൈക്കുമായി കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണ് അപകടം; യാത്രക്കാരെ സാഹസികമായി രക്ഷപെടുത്തി

  • Post category:local news
  • Reading time:1 min read
You are currently viewing ബൈക്കുമായി കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണ് അപകടം; യാത്രക്കാരെ സാഹസികമായി രക്ഷപെടുത്തി

കാസര്‍കോട്: ബൈക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട കാര്‍ കിണറ്റില്‍ വീണ് അപകടം. കാസര്‍കോട് ജില്ലയിലെ പൂച്ചക്കാട് ബൈക്കുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട കാർ ആൾമറ തകർത്തുകൊണ്ട് സമീപത്തെ കിണറ്റിൽ വീഴുകയായിരുന്നു.

അപകടത്തിൽ പെടുന്ന സമയം കാറിലുണ്ടായിരുന്ന നാലുപേരെയും അതീവ സാഹസികമായാണ് രക്ഷപ്പെടുത്തിയത്.ആരുടെയും പരിക്ക്ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം. അപകടം നടന്നയുടൻ സംഭവസ്ഥലത്തെത്തിയ ബേക്കല്‍ ഡി.വൈ. എസ്പി സി.കെ സുനില്‍ കുമാറിൻ്റെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ ഫയർഫോഴ്‌സും നാട്ടുകാരും സജീവ പങ്കാളികളായി.

0Shares