ഉദ്ഘാടനം നടന്ന് നിമിഷങ്ങൾക്കം പാലാരിവട്ടം പാലത്തിൽ അപകടം

  • Post category:news
  • Reading time:1 min read
You are currently viewing ഉദ്ഘാടനം നടന്ന് നിമിഷങ്ങൾക്കം പാലാരിവട്ടം പാലത്തിൽ അപകടം

ഉദ്ഘാടന ദിനം തന്നെ പാലാരിവട്ടം പാലത്തിൽ ചെറിയ അപകടം. പുതുക്കി പണിത പാലാരിവട്ടം പാലം ഇന്ന് വൈകീട്ട് 3.50നാണ് പൊതുജനങ്ങൾക്കായി തുറന്നുനൽകിയത്. ഉദ്ഘാടനം നടന്ന് നിമിഷങ്ങൾക്കകമാണ് അപകടം. എന്നാൽ സംഭവത്തിൽ ആർക്കും പരുക്കേറ്റില്ല.

വാഹനത്തിനും വലിയ പരുക്ക് പറ്റിയിട്ടില്ല.കാറിലേക്ക് ട്രക്ക് വന്ന് തട്ടിയാണ് അപകടമുണ്ടായത്. പാലാരിവട്ടം പാലം കുടി തുറന്ന് നൽകിയതോടെ കൊച്ചി നേരിട്ടുകൊണ്ടിരുന്ന വലിയ ഗതാഗത കുരുക്കാണ് അഴിഞ്ഞത്.

പാലം തുറന്ന് കൊടുക്കുന്നതിന് മുൻപായി മന്ത്രി ജി. സുധാകരൻ പാലം സന്ദർശിച്ചിരുന്നു. മാതൃക പെരുമാറ്റച്ചട്ടം നിലനിൽക്കുന്നത് കൊണ്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന് പകരം ചീഫ് എഞ്ചിനീയറാണ് പാലം തുറന്ന് നൽകിയത്.

0Shares