റമദാൻ; അബുദാബിയിലെ പെയ്ഡ് പാർക്കിങ്- ടോൾ ഗേറ്റ് സമയത്തിൽ മാറ്റം വരുത്തി

  • Post category:news
  • Reading time:1 min read
You are currently viewing റമദാൻ; അബുദാബിയിലെ പെയ്ഡ് പാർക്കിങ്- ടോൾ ഗേറ്റ് സമയത്തിൽ മാറ്റം വരുത്തി

പരിശുദ്ധ റമദാൻ പ്രമാണിച്ച് അബുദാബിയിലെ പെയ്ഡ് പാർക്കിങ്, ടോൾ ഗേറ്റ് സമയത്തിൽ മാറ്റം വരുത്തി. രാവിലെ 9 മുതൽ 2 വരെയും രാത്രി 9 മുതൽ പുലർച്ചെ 2.30 വരെയും പാർക്കിങിനു ഫീസ് അടയ്ക്കാം. വ്യാഴാഴ്ചകളിൽ രാത്രി 12 വരെയുള്ള പാർക്കിങ് ഫീസ് അടച്ചാൽ മതിയാകും.

തറാവീഹ് നമസ്കാരത്തിൽ പങ്കെടുക്കാൻ പള്ളിയുടെ പാർക്കിങിൽ വാഹനം നിർത്തിയിട്ടവർക്ക് ഈ സമയം ഇളവുണ്ട്. റമസാനിൽ രാവിലെ 8 മുതൽ 10 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4 വരെയും മാത്രമേ അബുദാബി ടോൾ ഗേറ്റിൽ പണം ഈടാക്കൂ. വെള്ളിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും സൗജന്യം.പ്രധാന ബസ് സർവീസുകളിൽ മാറ്റമില്ല.

0Shares