
കാസർകോട്: മയക്കുമരുന്ന് വിൽപ്പന, വധശ്രമം തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കാസർകോട് ഉളിയത്തടുക്ക ബിലാൽ നഗറിലേ അബുബക്കറിൻ്റെ മകൻ അബ്ദുൽ സമദാനി എന്നെ കെ. അബ്ദുൽ സമദ് ( 28 ) നെതിരെ കാപ ചുമത്തി ജില്ലാ കളക്ടർ ഉത്തരവറിക്കി.

കാസർകോട്, വിദ്യാനഗർ, ബദിയഡുക്ക കുമ്പള പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ സമദാനിക്കെതിരെ പൊലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തി കളക്ടർ ഉത്തരവ് ഇറക്കിയത്. വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 20 കിലോ കഞ്ചാവ് പിടിച്ച കേസുമായി ബന്ധപ്പെട്ടു സമദാനി കഴിഞ്ഞ 6 മാസമായി കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയാണ്.
അതേസമയം, ജില്ലയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് വിപണനം തടയിടാൻ ശക്തമായ നടപടികളുമായി പൊലീസ് രംഗത്ത് എത്തിയിരിക്കുകയാണ്. മയക്കു മരുന്ന് കേസ് ഉൾപ്പെടെ ഒന്നിൽ കൂടുതൽ കേസുകളിൽ പ്രതിയാവുന്ന മുഴുവൻ ക്രിമിനലുകൾക്കെതിരെ വരും ദിവസങ്ങളിൽ കാപ്പ പ്രകാരം നടപടി സ്വീകരിക്കാൻ റിപ്പോർട്ട് നൽകുമെന്ന് കാസർകോട് ഡി. വൈ. എസ്. പി. പി ബാലകൃഷ്ണൻ നായർ പറഞ്ഞു.
