തെരുവില്‍ കഴിയുന്ന യുവതിയുടെ തട്ടിക്കൊണ്ടുപോകപ്പെട്ട 18മാസം പ്രായമുള്ള കൊച്ചു കുഞ്ഞിന് കോവിഡ്; പ്രതിയും കുടുംബവുമടക്കം 22പേര്‍ ക്വാറന്റീനില്‍

  • Post category:news
  • Reading time:1 min read
You are currently viewing തെരുവില്‍ കഴിയുന്ന  യുവതിയുടെ തട്ടിക്കൊണ്ടുപോകപ്പെട്ട 18മാസം പ്രായമുള്ള കൊച്ചു കുഞ്ഞിന് കോവിഡ്; പ്രതിയും കുടുംബവുമടക്കം 22പേര്‍ ക്വാറന്റീനില്‍

തട്ടിക്കൊണ്ടു പോകപ്പെട്ട 18 മാസം പ്രായമുള്ള കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. പോലീസ് രക്ഷപ്പെടുത്തിയ കുട്ടിയുമായി അടുത്തിടപഴകിയ 22 പേരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദില്‍ ബുധനാഴ്ചയാണ് സംഭവം. നഗരത്തിലെ തെരുവോരത്ത് കഴിയുന്ന 22 വയസ്സുള്ള യുവതിയുടെ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്.

സമീപത്തെ സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഇബ്രാഹിം എന്നയാളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് മനസ്സിലാക്കി. പഴങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ച് കുട്ടിയെ ഇയാള്‍ ഇരുചക്രവാഹനത്തില്‍ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടി. തനിക്കും ഭാര്യയ്ക്കും ജനിച്ച ആണ്‍കുട്ടികളെല്ലാം മരിച്ചുപോയെന്നും ഒരു ആണ്‍കുട്ടി വേണമെന്ന ആഗ്രഹംകൊണ്ടാണ് തെരുവോരത്തുനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

കുട്ടിയെ തിരികെ അമ്മയെ ഏല്‍പിച്ചെങ്കിലും ഇവര്‍ മുഴുവന്‍സമയ മദ്യപാനിയാണെന്നും കുട്ടിയെ സംരക്ഷിക്കാനാവില്ലെന്നം വ്യക്തമായതിനെ തുടര്‍ന്ന് കുട്ടിയെ ശിശുക്ഷേമ സമിതിയെ ഏല്‍പിച്ചു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് കട്ടിക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് വ്യക്തമായത്.

ഇതോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ ആളും കുടുംബവും, കുട്ടിയുടെ അമ്മ, പോലീസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരോടൊക്കെ ക്വാറന്റീനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുകയായിരുന്നു.

0Shares