ഹൊസങ്കടി ദുര്‍ഗിപ്പള്ളത്ത് കാറും സ്‌കൂട്ടറും ഉപേക്ഷിച്ച നിലയില്‍; കള്ളക്കടത്ത് സംഘങ്ങൾ പിടിയിലാകുന്ന പ്രദേശത്താണ് അജ്ഞാത വാഹനങ്ങൾ

  • Post category:local news / news
  • Reading time:1 min read
You are currently viewing ഹൊസങ്കടി ദുര്‍ഗിപ്പള്ളത്ത് കാറും സ്‌കൂട്ടറും ഉപേക്ഷിച്ച നിലയില്‍; കള്ളക്കടത്ത് സംഘങ്ങൾ പിടിയിലാകുന്ന പ്രദേശത്താണ് അജ്ഞാത വാഹനങ്ങൾ

ഹൊസങ്കടി / കാസർകോട്: ഹൊസങ്കടി ദുര്‍ഗിപ്പള്ളത്ത് കാറും സ്‌കൂട്ടറും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത ഉയർന്നതിനെ തുടർന്ന് പോലീസിനെ അറിയിച്ചു. വെള്ള നിറത്തിലുള്ള ആള്‍ട്ടോ കാര്‍ ദുര്‍ഗിപ്പള്ളം അംഗന്‍വാടിക്ക് സമീപവും സ്‌കൂട്ടി ദുര്‍ഗിപ്പള്ളം ആനക്കല്ല് റോഡിലുമാണ് ഉപേക്ഷിച്ച നിലയിലുള്ളത്.

കാര്‍ നാല് മാസത്തോളവും സ്‌കൂട്ടർ നാല് ദിവസമായും ഉപേക്ഷിച്ച നിലയിലാണെന്ന് വ്യാപാരികളെയും പ്രദേശവാസികളും പറയുന്നു. രണ്ട് വാഹനങ്ങള്‍ ഉപേക്ഷിച്ച നിലയിലുള്ളത് നാട്ടുകാര്‍ ദുരൂഹതയോടെയാണ് കാണുന്നത്.

സ്‌കൂട്ടർ ബംഗളൂരു രജിസ്‌ട്രേഷനില്‍ കര്‍ണാടക പുത്തുര്‍ സ്വദേശിയുടെ പേരിലുള്ളതാണെന്നാണ് പ്രാഥമിക വിവരം. കാര്‍ കാസര്‍കോട് രജിസ്‌ട്രേഷനിലുള്ളതാണ്.

ഹൊസങ്കടി മയക്കുമരുന്ന് ഉൾപ്പടെ വ്യാപകമായി കള്ളക്കടത്ത് സംഘങ്ങൾ പിടിയിലാകുന്ന പ്രദേശമാണ്. കൂടുതലും അന്യസംസ്ഥാനത്തെ സംഘങ്ങളാണ് ഈ ഭാഗത്ത് പിടിയിലാകുന്നത്. ഇതാണ് ഉപേക്ഷിച്ച അജ്ഞാത വാഹനങ്ങൾ ദുരൂഹതകൾ ഉണ്ടാക്കിയത്.

0Shares