
കോൺഗ്രസിലെ രാജ്യസഭാ സീറ്റ് പണം കൊടുത്ത് വാങ്ങിയതാണെന്ന് യു.ഡി.എഫ് ഘടക കക്ഷിയായ ആർ.എസ്.പി നേതാവ് എ.എ അസീസ്. രാജ്യസഭാ സീറ്റ് സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ ഉയർന്ന എതിർ ശബ്ദങ്ങൾ അടങ്ങുന്നതിന് മുമ്പാണ് പ്രതിഷേധം യു.ഡി.എഫിലേക്കും ബാധിച്ചിരിക്കുന്നത്.

അസീസിൻ്റെ പ്രസ്താവന അവജ്ഞയോടെ തള്ളിക്കളയുന്നതായി കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. അസീസിനെതിരെ കർശന നടപടി വേണം. യു.ഡി.എഫിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ കുറേകാലമായി അസീസ് ശ്രമിക്കുകയാണ്. ആര് പണം കൊടുത്തെന്നും ആര് വാങ്ങിയെന്നും അസീസ് വ്യക്തമാക്കണം. എൻ.കെ പ്രേമചന്ദ്രൻ അസീസിനെ ഉപദേശിക്കണമെന്നും ഉണ്ണിത്താൻ പറഞ്ഞു.
