‘ദയവായി വീട്ടില്‍ നിന്നും ഇറങ്ങിത്തരണം’; വീട്ടിലെത്തിയ മൂര്‍ഖനോട് വാത്സല്യത്തോടെ അഭ്യര്‍ത്ഥനയുമായി ഒരു സ്ത്രീ

  • Post category:news
  • Reading time:1 min read
You are currently viewing ‘ദയവായി വീട്ടില്‍ നിന്നും ഇറങ്ങിത്തരണം’;  വീട്ടിലെത്തിയ മൂര്‍ഖനോട് വാത്സല്യത്തോടെ അഭ്യര്‍ത്ഥനയുമായി ഒരു  സ്ത്രീ

വീട്ടിലെത്തിയ കുഞ്ഞി മൂര്‍ഖനോട് വാത്സല്യത്തോടെ വീട് വീട്ട് ഇറങ്ങിത്തരണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. സ്ത്രീ തന്‍റെ വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ മൃദുവായ സ്വരത്തില്‍ പാമ്പിനോട് ആവശ്യപ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ഒരു കുട്ടിയോട് ഒരാള്‍ എങ്ങനെ സംസാരിക്കുന്നു എന്നതിന് സമാനമായിരുന്നു പാമ്പിനോടുമുള്ള ഇവരുടെ അപേക്ഷ. കോയമ്പത്തൂരിലാണ് സംഭവം. ഒരു വടി ഉപയോഗിച്ച് ഒരു മൂര്‍ഖനെ മെല്ലെ തട്ടി നീക്കാനും ശ്രമം നടത്തുന്നുണ്ട്.

കൂടാതെ, പാമ്പിനെ പിന്നീട് കാണുകയാണ് എങ്കില്‍ പാല്‍ നല്‍കാമെന്ന് വാഗ്ദാനവും നല്‍കുന്നുണ്ട്.
വീഡിയോയുടെ അവസാനം, വീടിന് പുറത്ത് പാമ്പ് തെന്നിമാറുന്നത് കാണാം. മൂര്‍ഖനോട് ഇങ്ങോട്ട് മടങ്ങരുതെന്നും അതിന്‍റെ സുരക്ഷയ്ക്കായി കൂടുതല്‍ മനുഷ്യരുള്ളയിടത്തേക്ക് ചെല്ലരുതെന്നും സ്ത്രീ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

0Shares