ബക്രീദ് ആഘോഷം; സംസ്ഥാനത്ത് ജൂൺ 28, 29 പൊതുഅവധി പ്രഖ്യാപിച്ചു

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ബക്രീദ് ആഘോഷം; സംസ്ഥാനത്ത് ജൂൺ 28, 29 പൊതുഅവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് രണ്ട് ദിവസം (ബുധൻ- ജൂൺ 28, വ്യാഴവും- ജൂൺ 29) പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കേരളത്തിൽ വലിയ പെരുന്നാൾ 29ന് ആഘോഷിക്കാൻ തീരുമാനിച്ചത്, കണക്കിലെടുത്താണ് ബുധനാഴ്‌ചത്തെ അവധിക്ക് പുറമേ വ്യാഴാഴ്‌ച കൂടി സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചത്.

28ലെ അവധി 29ലേക്ക് മാറ്റാനാണ് പൊതുഭരണ വകുപ്പിൽ നിന്ന് മുഖ്യമന്ത്രിക്ക് ശുപാർശ പോയത്. വിവിധ മുസ്ലിം സംഘടനകൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത് കണക്കിലെടുത്ത് 28നും 29നും അവധി നൽകുകയായിരുന്നു.

0Shares