320 ഏക്കര്‍ എസ്റ്റേറ്റിന് നടുവില്‍ കരിങ്കല്ലും ദേവദാരുവിന്‍റെ തടികള്‍ കൊണ്ടും നിര്‍മ്മിച്ച ഒരു കൊട്ടാരവീട്; വിറ്റുപോയത് 287 കോടി രൂപയ്ക്ക്

  • Post category:news
  • Reading time:1 min read
You are currently viewing 320 ഏക്കര്‍ എസ്റ്റേറ്റിന് നടുവില്‍ കരിങ്കല്ലും ദേവദാരുവിന്‍റെ തടികള്‍ കൊണ്ടും നിര്‍മ്മിച്ച ഒരു കൊട്ടാരവീട്; വിറ്റുപോയത് 287 കോടി രൂപയ്ക്ക്

320 ഏക്കര്‍ എസ്റ്റേറ്റിനു നടുവില്‍ സ്ഥിതി ചെയുന്ന ഹോളിവുഡ് താരം ടോം ക്രൂസിന്‍റെ കൊളറാഡോയിലെ പ്രശസ്തമായ ബംഗ്ലാവ് വിറ്റുപോയത് 287 കോടി രൂപയ്ക്ക്. കരിങ്കല്ലും ദേവദാരുവിന്‍റെ തടികള്‍ കൊണ്ടും മറ്റും നിര്‍മ്മിച്ചിരിക്കുന്ന വീടിന്‍റെ ഭംഗി വാക്കുക്കള്‍ക്കതീതമാണ്.

287 കോടി രൂപയ്ക്കാണ് ഈ ആഡംബര കൊട്ടാരത്തിന്‍റെ വില്‍പന നടന്നത്. വില്‍പനക്കായി പരസ്യം നല്‍കി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ കരാര്‍ ഉറപ്പിക്കുകയായിരുന്നു. 2014ലും ടോം ക്രൂസ് ബംഗ്ലാവ് വില്‍ക്കാന്‍ പദ്ധതിയിട്ടിരുന്നു. 430 കോടി രൂപയായിരുന്നു അന്ന് വിലയായി ആവശ്യപ്പെട്ടിരുന്നത്. ബംഗ്ലാവിന്‍റെ ഡിസൈനിങ്ങിനു തന്നെ വര്‍ഷങ്ങള്‍ വേണ്ടിവന്നു.ഒടുവില്‍ 1994 ലാണ് നിര്‍മ്മാണം പൂര്‍ത്തിയായത്. കരിങ്കല്ലും ദേവദാരുവിന്‍റെ തടിയുമാണ് പ്രധാനമായും നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മലഞ്ചരുവില്‍ ഒറ്റപ്പെട്ട വീടാണിത്. പ്രധാന വഴിയില്‍ സ്ഥാപിച്ച ഗേറ്റില്‍ നിന്നും ഏകദേശം ഒന്നര കിലോമീറ്റര്‍ ഡ്രൈവ് വേയിലൂടെ സഞ്ചരിച്ചാല്‍ ഈ സ്വപ്നഗൃഹത്തില്‍ എത്തിച്ചേരാനാകും.രണ്ടു നിലകളിലായി ഏഴ് കിടപ്പുമുറികളും ഒന്‍പത് ബാത്ത്റൂമുകളുമാണ് ബംഗ്ലാവില്‍ ഉള്ളത്.10,000 ചതുരശ്ര അടിയാണ് വീടിന്‍റെ വിസ്തീര്‍ണ്ണം. തൂണുകള്‍ അടക്കം തടിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

താഴത്തെ നിലയില്‍ മൂന്നു കിടപ്പുമുറികളും ഗസ്റ്റ് ലോഡ്ജും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ വിശാലമായ പൂള്‍ ടേബിള്‍ ഏരിയയും ഒരുക്കിയിരിക്കുന്നു.ചുറ്റുമുള്ള മലനിരകളിലെ കാഴ്ചകള്‍ വീടിനുള്ളിലിരുന്ന് ആസ്വദിക്കാവുന്ന വിധത്തില്‍ വലിയ ജനാലകളാണ് ഓരോ മുറിയിലും നല്‍കിയിരിക്കുന്നത്. ബംഗ്ലാവിന്‍റെ പലഭാഗങ്ങളിലായി ധാരാളം ഫയര്‍ പ്ലേസുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ജിം, മൂന്നു കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന ഗ്യാരേജ് എന്നിവയാണ് മറ്റു സൗകര്യങ്ങള്‍. കുടുംബാംഗങ്ങള്‍ക്ക് പുറംകാഴ്ചകള്‍ ആസ്വദിച്ചുകൊണ്ട് വിശ്രമിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഇരിപ്പിടങ്ങളും വീടിനുപുറത്ത് ഒരുക്കിയിട്ടുണ്ട്.

0Shares