യുവതി സ്വര്‍ണം കടത്താൻ കണ്ടെത്തിയത് പുതിയ ടെക്‌നിക്; സ്വര്‍ണം അവിടെ ഒളിപ്പിക്കുമെന്ന് കസ്റ്റംസും കരുതിയില്ല, പിടികൂടിയത് 36 ലക്ഷം രൂപയുടെ സ്വര്‍ണം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing യുവതി സ്വര്‍ണം കടത്താൻ കണ്ടെത്തിയത് പുതിയ ടെക്‌നിക്; സ്വര്‍ണം അവിടെ ഒളിപ്പിക്കുമെന്ന് കസ്റ്റംസും കരുതിയില്ല, പിടികൂടിയത് 36 ലക്ഷം രൂപയുടെ സ്വര്‍ണം

കൊച്ചി: 36 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവുമായി യുവതി കൊച്ചി വിമാന താവളത്തില്‍ പിടിയിലായി നിവിയ ഫേസ്‌ക്രീമില്‍ ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ചെക്ക് ഇൻ ബാഗേജില്‍ ഷൂവിനുള്ളില്‍ ഒളിപ്പിച്ച ഫേസ്‌ക്രീമിവാണ് യുവതി നാല് സ്വര്‍ണ വളയങ്ങള്‍ ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് സ്പെഷ്യല്‍ ഇൻ്റെലിജൻസില്‍ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ നടപടിയെടുത്തത്.

റോമില്‍ നിന്നുള്ള വിമാനത്തിലാണ് യുവതി കൊച്ചിയിലെത്തിയത്. ഡ്യൂട്ടി അടയ്ക്കേണ്ട സാധനങ്ങള്‍ കൈവശമില്ലാത്ത ആളുകള്‍ കടന്നുപോകുന്ന ഗ്രീൻ ചാനലിലൂടെ പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെ യുവതിയെ കസ്റ്റ്സ് തടയുകയായിരുന്നു.

യുവതിയുടെ ചെക്ക് ഇൻ ബാഗേജ് സ്‌കാൻ ചെയ്‌തപ്പോള്‍ സംശയാസ്‌പദമായ ഒരു ചിത്രം ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 640 ഗ്രാം ഭാരമുള്ള നാല് സ്വര്‍ണവളയങ്ങള്‍ നിവിയ ക്രീമിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്‌തു.

കണ്ടെടുത്ത സ്വര്‍ണത്തിന് 640 ഗ്രാം തൂക്കം വരും, വിപണിയില്‍ 36.07 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണമാണ് കണ്ടെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആദ്യമായാണ് ഗ്രീൻ ചാനലിലൂടെ ഈ രീതിയിൽ ഒരു യുവതി സ്വർണം കടത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

0Shares