കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; കുറ്റിക്കോലിൽ വാഹന അപകടത്തിൽ ഭാര്യയും ഭര്‍ത്താവും മരിച്ചു, ദുഖത്തിലായി മലയോര നാട്

  • Post category:local news / news
  • Reading time:1 min read
You are currently viewing കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; കുറ്റിക്കോലിൽ വാഹന അപകടത്തിൽ ഭാര്യയും ഭര്‍ത്താവും മരിച്ചു, ദുഖത്തിലായി മലയോര നാട്

കുറ്റിക്കോല്‍ / കാസര്‍കോട്: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹന അപകടത്തിൽ ഭാര്യയും ഭര്‍ത്താവും മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ ബന്തടുക്ക സ്വദേശി രാധാകൃഷ്‌ണൻ (71), ഭാര്യ ചിത്രകല (58) എന്നിവരാണ് മരിച്ചത്.

ഞായറാഴ്‌ച രാവിലെയാണ് സംഭവം. റോഡിൽ എതിരെ വരികയായിരുന്ന കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. കാസര്‍കോട് ഭാഗത്ത് നിന്നാണ് കാര്‍ വന്നത്. കാറിൻ്റെ അമിത വേഗമാണ് അപകട കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബന്തടുക്ക യൂണിറ്റ് പ്രസിഡണ്ട് ആണ് മരിച്ച രാധാകൃഷ്‌ണൻ. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ശനിയാഴ്‌ച മലയോര മേഖലയില്‍ അടക്കം ശക്തമായ മഴ ലഭിച്ചിരുന്നു. മഴയെ തുടര്‍ന്ന് റോഡില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ബേഡകം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഗൃഹനാഥൻ്റെയും ഭാര്യയുടെയും അപകട മരണം മലയോര മേഖലയെ ദുഖത്തിലാക്കി.

0Shares