ചന്ദ്രഗിരിപുഴയിൽ ഹോട്ടല്‍ വ്യാപാരിയെ കാണാതായി; പോലീസും ഫയർഫോഴ്‌സും തിരച്ചിൽ ഇരുട്ടുന്നതുവരെ നടത്തി, രാവിലെ വീണ്ടും തുടരും

  • Post category:local news / news
  • Reading time:1 min read
You are currently viewing ചന്ദ്രഗിരിപുഴയിൽ ഹോട്ടല്‍ വ്യാപാരിയെ കാണാതായി; പോലീസും ഫയർഫോഴ്‌സും തിരച്ചിൽ ഇരുട്ടുന്നതുവരെ നടത്തി, രാവിലെ വീണ്ടും തുടരും

കാസര്‍കോട്: ചന്ദ്രഗിരി പാലത്തില്‍ ഹോട്ടല്‍ വ്യാപാരിയെ കാണാതായി. പാലത്തിനു മുകളിൽ കാര്‍ നിര്‍ത്തിയ ശേഷം ആളെ കാണാതാവുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും പുഴയില്‍ തിരച്ചില്‍ നടത്തി. കാസര്‍കോട് ചന്ദ്രഗിരി ജംഗ്ഷനില്‍ വര്‍ഷങ്ങളായി ജ്യൂസ് മഹല്‍ എന്ന പേരില്‍ ജ്യൂസ് കട നടത്തുന്ന ഉളിയത്തടുക്ക റഹ്‌മത്ത് നഗര്‍ സ്വദേശി ബി.എം ഹസൈനാറി(46)നെയാണ് പുഴയില്‍ കാണാതായത്.

രാത്രി ഇരുട്ടുന്നതുവരെ പുഴയിൽ അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കാസർകോട് ടൗൺ പോലീസ് സബ് ഇൻസ്‌പെക്ടർ പറഞ്ഞു. ശനിയാഴ്‌ച രാവിലെ വീണ്ടും തിരച്ചിൽ തുടരാനാണ് അധികൃതരുടെ തീരുമാനം.

വെള്ളിയാഴ്‌ച രാവിലെ ആറ് മണിയോടെ കാറിലെത്തിയ ഹസൈനാര്‍ ചന്ദ്രഗിരി പാലത്തിന് സമീപം കാര്‍ നിര്‍ത്തി. പാലത്തില്‍ ചെരുപ്പ് അഴിച്ച് വെച്ച് പുഴയില്‍ ചാടിയതാണോ എന്നാണ് സംശയിക്കുന്നത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തുകയും പുഴയില്‍ ഇറങ്ങി തിരച്ചില്‍ ആരംഭിക്കുകയുമായിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.

0Shares