ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം; പുറപ്പെടുവിച്ച സമയവും തീയതിയും 05.30 പി.എം 28.05.2024, അധികൃതരുടെ നിർദേശത്തിൽ അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണം

You are currently viewing ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം; പുറപ്പെടുവിച്ച സമയവും തീയതിയും 05.30 പി.എം 28.05.2024, അധികൃതരുടെ നിർദേശത്തിൽ അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണം

കാസർകോട് / തിരുവനന്തപുരം: കേരള തീരത്ത് ബുധനാഴ്‌ച (29.05.2024) രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 3.0 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സെക്കൻഡിൽ 55 സെന്റീമീറ്ററിനും 70 സെന്റീമീറ്ററിനും ഇടയിൽ വേഗത മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

തെക്കൻ തമിഴ്‌നാട് തീരത്ത് ബുധനാഴ്‌ച (29.05.2024) രാത്രി 11.30 വരെ 3.0 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

ആയതിൻ്റെ വേഗത സെക്കൻഡിൽ 55 സെന്റീമീറ്ററിനും 80 സെന്റീമീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യ തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കുക

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

0Shares