സമം സാംസ്കാരികോത്സവത്തിന് മുന്നാട്ട് നിറത്തിൽ ചാലിച്ച തുടക്കം; ചിത്രമെഴുത്തും ചിത്ര പ്രതിഭാ സംഗമവും നടന്നു

  • Post category:local news
  • Reading time:1 min read
You are currently viewing സമം സാംസ്കാരികോത്സവത്തിന് മുന്നാട്ട് നിറത്തിൽ ചാലിച്ച തുടക്കം; ചിത്രമെഴുത്തും ചിത്ര പ്രതിഭാ സംഗമവും നടന്നു

കാസർകോട്: ജില്ലാ പഞ്ചായത്തും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും സാംസ്കാരിക വകുപ്പുമായി ചേർന്ന് സംഘടിപ്പിക്കുന്ന സമം സാംസ്കാരിക ഉത്സവത്തിന് മുന്നാട് തുടക്കം കുറിച്ചു. ഇ.എം.എസ് അക്ഷര ഗ്രാമത്തിൽ ചിത്രകാര സംഗമവും ചിത്രമെ ഴുത്തും മുതിർന്ന ചിത്രകാരൻ ചൊട്ടയിൽ രാഘവൻ നായർ ഉദ്ഘാടനം ചെയ്തു ചിത്രകാരന്മാരായ രാജു കുണ്ടംകുഴി രാജുഗദ്ദെമൂല , ഇ.വി. അശോകൻ , പ്രഭൻ നീലേശ്വരം, രവി പിലിക്കോട്, ശങ്കരൻ പിലിക്കോട് പ്രശാന്ത് തെക്കേക്കര അശോകൻ മുന്നാട് എന്നിവരും ഹൈസ്ക്കൂൾ വിദ്യാർത്ഥികളും ചിത്രം വരച്ചു.

ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഇ. പത്മാവതി അധ്യക്ഷത വഹിച്ചു കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ എം സത്യൻ, ബേഡടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. ധന്യ. വൈസ് പ്രസിഡണ്ട് എ. മാധവൻ, ഇ. രാഘവന്‍, എം. അനന്തന്‍ എന്നീ ജനപ്രതിനിധികൾ സംസാരിച്ചു . പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.

മുന്നാട് പീപ്പിൾസ് കോളേജ് അങ്കണത്തിൽ ഇ. എം. എസ് അക്ഷര ഗ്രാമത്തിലാണ്‌ സാംസ്‌കാരികോത്സവം.
26 വരെ രണ്ട് വേദികളിലായി ദൃശ്യവിസ്മയമൊരുക്കും. ഗസൽ, നാടകം, നാടകം, പാട്ടും ചൂട്ടും നാടൻ കലാ സംഗമം, ഗാനമേള, മെഗാഷോ എന്നിവ അരങ്ങേറും. വെള്ളി രാവിലെ 10ന്‌ സമത്വവും ലിംഗ പദവിയും എന്ന വിഷയത്തിൽ സെമിനാർ ഡോ. സുജ സൂസൻ ജോർജ്‌ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ മൂന്നിന്‌ പൊലീസ്‌ സ്‌റ്റേഷൻ പരിസരത്തുനിന്ന്‌ സാംസ്‌കാരക ഘോഷയാത്ര ആരംഭിക്കും. അഞ്ചിന്‌ സി. എച്ച്‌ കുഞ്ഞമ്പു എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.

കേരള വനിത കമ്മീഷൻ ചെർപേഴ്‌സൺ പി. സതീദേവി പുരസ്‌കാരം നൽകും. രാത്രി ഏഴിന്‌ കോഴിക്കോട്‌ നാടകസംഘത്തിൻ്റെ ഫിദ നാടകം. തുടർന്ന്‌ അലോഷിയും ആവണി മൽഹാറും നയിക്കുന്ന ഗാനമേള. ശനിയാഴ്‌ച രാവിലെ മുതൽ വിവിധ കലാപരിപാടികളും അരങ്ങേറും. രാത്രി എട്ടിന്‌ സന്തോഷ്‌ കീഴാറ്റൂരിൻ്റെ പെൺനടൻ നാടകവും പിന്നാലെ ഗാനമേളയും നടക്കും. ഞായർ വൈകിട്ട് സമാപന സമ്മേളനം രാജ്‌മോഹൻ ഉണ്ണിത്താൻ എം. പി ഉദ്‌ഘാടനം ചെയ്യും. രാത്രി പുഷ്പാവതിയുടെ മെഗാ ഷോ മ്യൂസിക് നൈറ്റും വേദിയിലെത്തും.

0Shares