ചെക്ക് റിപ്പബ്ലിക്ക്: പാര്‍ക്ക് ചെയ്ത കാറുമായി യുവാവ് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. നീല നിറത്തിലുള്ള സ്‌കോഡ കാറാണ് ഈ അതിക്രമത്തിന് ഇരയായിരിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കിലാണ് ഇങ്ങനൊരു വിചിത്ര സംഭവം നടന്നത്. ഇതാദ്യമായല്ല ഇയാള്‍ നിര്‍ത്തിയിട്ട കാറുകളെ ലൈംഗീകമായി ഉപയോഗിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ കാറുടമകള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കാര്‍ റേപ്പിസ്റ്റെന്നാണ് ഇയാളെ പ്രാദേശിക മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മനസ്സ് വല്ലാതെ വിഷമിച്ചു എന്നാണ് വിവരമറിഞ്ഞ കാര്‍ ഉടമയുടെ പ്രതികരണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്യണമെന്ന കാര്‍ ഉടമയുടെ ആവശ്യത്തെ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. വാഹനങ്ങള്‍ ഉള്‍പ്പെടെ ജീവനില്ലാത്ത വസ്തുക്കളോട് തോന്നുന്ന ലൈംഗീകാഭിനിവേശം (ഒബ്ജക്ടോഫീലിയ)യാണ് ഇയാള്‍ക്കുള്ളത്. ഒബ്‌ക്ടോഫീലിയ ഉള്ള ആള്‍ക്കാരില്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങളും കണ്ടുവരുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. സി സി ടി വി ദൃശ്യം ഇതിനകം തന്നെ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയാണ്.
https://www.youtube.com/watch?v=1Aeg1JJuX2Y