
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ പീഡന ശ്രമത്തിനിടെ 9 വയസ്സുകാരി മരിച്ചു. സംഭവത്തിൽ അയൽവാസിയായ പതിനാലുകാരൻ അറസ്റ്റിൽ.സമീപത്തെ കൃഷിയിടത്തിൽ തലയ്ക്കു പിന്നിൽ പരുക്കേറ്റ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. അയൽവാസിയായ പതിനാലുകാരനാണ് കുട്ടിയെ അവശനിലയിൽ കണ്ടെന്നു നാട്ടുകാരെ വിവരം അറിയിച്ചത്.

മൊഴിയിലെ വൈരുധ്യത്തിൽ സംശയം തോന്നിയതിനെ തുടർന്ന് കൗമാരക്കാരനെ കൂടുതൽ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച പെൺകുട്ടിയെ വീടിന്‍റെ സമീപത്തെ ആളൊഴിഞ്ഞ കൃഷിയിടത്തിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ചെറുത്തു നിന്നതോടെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു ബോധംകെടുത്തി. സംഭവസ്ഥലത്തു നിന്നു കൗമാരക്കാരന്‍റെ രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
