ന്യൂഡല്‍ഹി: 9 വയസുകാരനായ വിദ്യാര്‍ത്ഥിയെ സ്വകാര്യ സ്‌കൂള്‍ ബസില്‍ വച്ച് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ പീഡിപ്പിച്ചതായി പരാതി. കുട്ടി യാത്ര ചെയ്യുന്ന ബസിന്റെ ചുമതലയുള്ള വനിതാ അധ്യാപികയെ വിവരം അറിയിച്ചെങ്കിലും അവര്‍ പരാതി അവഗണിക്കുകയായിരുന്നുവെന്നും കുട്ടി പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. സുന്ദരനായ കുട്ടിയായത് കൊണ്ടാകാം മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ അങ്ങനെ ചെയ്തതെന്ന് പറഞ്ഞാണ് അധ്യാപിക തന്റെ പരാതി തള്ളിക്കളഞ്ഞതെന്നും വിദ്യാര്‍ത്ഥിയുടെ മൊഴിയില്‍ പറയുന്നു.
അധ്യാപിക സംഭവത്തെക്കുറിച്ച് വിദ്യാര്‍ത്ഥിയോട് കൂടുതല്‍ വിവരങ്ങള്‍ ചോദിക്കുക പോലും ചെയ്തില്ലെന്ന് വിദ്യാര്‍ത്ഥിയുടെ കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയല്‍ നിയമം (പോക്‌സോ) പ്രകാരം കേസെടുത്തിട്ടുണ്ട്. 7,8,10 ക്ലാസുകളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസ്. ഇരയായ കുട്ടി ഇതേ സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.