ന്യൂഡല്‍ഹി: ‘777888999’ എന്ന ഒമ്പതക്കമുള്ള ഒരു പ്രത്യേക നമ്പറാണ് ഇപ്പോള്‍ ലോക ജനതയെ മുഴുവന്‍ കുഴപ്പിക്കുന്നത്. ഈ നമ്പറില്‍ നിന്നും കോളോ സന്ദേശമോ വന്നാല്‍ അത് നിങ്ങള്‍ അറ്റ്ന്‍ഡ് ചെയ്യരുതെന്നും അഥവാ അറ്റന്‍ഡ് ചെയ്താല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് നിങ്ങള്‍ മരിക്കുമെന്നുമുള്ള സന്ദേശമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഇത്തരം ഫോണ്‍കോള്‍ എടുത്താല്‍ അത് നിങ്ങളുടെ അവസാന കോള്‍ ആയിരിക്കും എന്നും സന്ദേശത്തില്‍ പറയുന്നു. ഈ നമ്പറില്‍ നിന്നും കോള്‍ വന്നാല്‍ നിങ്ങള്‍ അത് അറ്റന്‍ഡ് ചെയ്താല്‍ സംസാരിക്കുന്നത് ഒരു സ്ത്രീയായിരിക്കും. ‘ഇത് നിങ്ങളുടെ അവസാന കോള്‍’ എന്നു പറഞ്ഞ ഉടന്‍ ഫോണ്‍ അത്യുഗ്രത്തില്‍ പൊട്ടിത്തെറിച്ച് നിങ്ങള്‍ മരിക്കും എന്നും സന്ദേശത്തില്‍ പറയുന്നു. ഇത്തരം നമ്പര്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കില്ലെന്ന് ആശ്വസിക്കുന്നവരുണ്ടെങ്കിലും, റാന്‍സംവെയര്‍ എന്ന വൈറസ് ഭീകരന്‍ കേരളത്തിലെ കമ്പ്യൂട്ടറുകള്‍ വരെ കേടാക്കിയതിനാല്‍ ആളുകള്‍ വളരെ ആശങ്കയിലാണ്.