700 വര്‍ഷത്തോളം പഴക്കമുള്ള പ്രതിമയ്ക്ക് ട്രംപിന്റെ മുഖച്ഛായ.

  • Post category:news
  • Reading time:1 min read
You are currently viewing 700 വര്‍ഷത്തോളം പഴക്കമുള്ള പ്രതിമയ്ക്ക് ട്രംപിന്റെ മുഖച്ഛായ.

ലണ്ടന്‍: ട്രംപിന്റെ മുഖത്തോട് സാദൃശ്യം തോന്നിക്കുന്ന 700 വര്‍ഷത്തോളം പഴക്കമുള്ള പ്രതിമ ലണ്ടനില്‍ കണ്ടെത്തി. ഇംഗ്ലണ്ടിലെ നോട്ടിങ്ഹാംഷെയറിലുള്ള സൗത്ത്‌വെല്‍ മിന്‍സ്റ്റര്‍ ചര്‍ച്ചിലുള്ള 700 വര്‍ഷത്തോളം പഴക്കമുള്ള പ്രതിമകളില്‍ ഒന്നിനാണ് ട്രംപിന്റെ മുഖച്ഛായയുള്ളത്. ട്രംപിന്റെ ഹെയര്‍സ്റ്റൈലാണ് പ്രതിമയിലും കാണുന്നതെന്നാണ് ഏറ്റവും വലിയ പ്രത്യേകത. പള്ളിയുടെ പ്രവേശന ഭാഗത്തു തന്നെ വിചിത്ര രൂപങ്ങളും ഹാസ്യ കഥാപാത്രങ്ങളെയും ഓര്‍മിപ്പിക്കുന്ന നിരവധി പ്രതിമകള്‍ ഉണ്ട്.

ലണ്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ സമിറ അഹമ്മദ് ആണ് തന്റെ അവധിക്കാല സന്ദര്‍ശനത്തിനിടെ പള്ളിയില്‍ ഈ പ്രതിമ കണ്ടെത്തിയത്. രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും മറ്റു പ്രമുഖരുടെയും രൂപമാണ് പള്ളിയിലുള്ളതെന്നാണ് പള്ളി അധികൃതര്‍ വ്യക്തമാക്കുന്നത്. മുകള്‍ നിരകളില്‍ രാജാക്കന്മാരുടെതും താഴ്ഭാഗത്തേക്ക് വരുമ്പോള്‍ പ്രാധാന്യം കുറഞ്ഞു വരുന്ന വ്യക്തികളുടെയും മുഖങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ട്രംപിന്റെ രൂപസാദൃശ്യമുള്ള പ്രതിമ മുഖം ഏറ്റവും താഴെയായാണ് ക്രമീകരിച്ചിരിക്കുന്നത്.

0Shares