700 കോടി രൂപ ഹജ്ജ് സബ്‌സിഡിയായി നല്‍കുന്നത് കേന്ദ്രസർക്കാർ നിർത്തലാക്കി; സബ്‌സിഡി ഗുണം ചെയ്തത് ചില ഏജൻസികൾക്ക് മാത്രം; ഈ പണം മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കാൻ തീരുമാനം

  • Post category:news
  • Reading time:1 min read
You are currently viewing 700 കോടി രൂപ ഹജ്ജ് സബ്‌സിഡിയായി നല്‍കുന്നത് കേന്ദ്രസർക്കാർ നിർത്തലാക്കി; സബ്‌സിഡി ഗുണം ചെയ്തത് ചില ഏജൻസികൾക്ക് മാത്രം; ഈ പണം മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കാൻ തീരുമാനം

ന്യൂഡൽഹി: ഹജ്ജ് സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. 700 കോടി രൂപ ഹജ്ജ് സബ്‌സിഡിയായി നല്‍കുന്നത് നിര്‍ത്തലാക്കി. പകരം ഈ പണം മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കും. പുതിയ ഹജ്ജ് നയത്തിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നിര്‍ത്തലാക്കിയത്.

ഈ വര്‍ഷം മുതല്‍ സബ്‌സിഡി ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ചില ഏജന്‍സികള്‍ക്ക് മാത്രമാണ് സബ്‌സിഡി ഗുണം ചെയ്തതെന്ന കേന്ദ്രമന്ത്രി പറഞ്ഞു. കപ്പലിലും ഹജ്ജിന് പോകാന്‍ സൗകര്യം നല്‍കും.നടപടി 1.70 ലക്ഷം തീര്‍ഥാടകരെ ബാധിക്കും. കേരളത്തില്‍ നിന്ന് 10,981 പേരെയും ബാധിക്കും. കഴിഞ്ഞ വര്‍ഷം നീക്കിവച്ചത് 450 കോടി രൂപ.

0Shares