
ഇന്ത്യൻ റെയിൽവേയിൽ ഭക്ഷണത്തിനും പാനീയങ്ങൾക്കും സബ്‌സിഡി നൽകുമെന്ന ധാരണ നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ, ഈ വാർത്ത നിങ്ങളെ ഞെട്ടിക്കും. ഒരു യാത്രക്കാരൻ ട്രെയിനിൽ ചായ വാങ്ങുമ്പോൾ 20 രൂപ കപ്പിന് 50 രൂപ സർവീസ് ചാർജ് നൽകേണ്ടി വന്നിരിക്കുന്നു. റെയിൽവേയുടെ ഈ ഹൈ-ഫൈ സേവനത്തിൻ്റെ തെളിവായി ആ വ്യക്തി ആ ചായയുടെ ബില്ല് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ഇതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. എന്നാൽ, റെയിൽവേ അധികൃതർ ഇതിനുള്ള വിശദീകരണം നൽകി. ജൂൺ 28 ന് ഡൽഹിക്കും ഭോപ്പാലിനും ഇടയിൽ ഓടുന്ന ഭോപ്പാൽ ശതാബ്ദി ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു യാത്രക്കാരൻ. ഒരു ചായയുടെ രണ്ട് നികുതി ഇൻവോയ്‌സുകൾ ഇയാൾ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചു.’20 രൂപ വിലയുള്ള ചായയ്ക്ക് 50 രൂപയുടെ ജിഎസ്ടി. മൊത്തത്തിൽ, ഒരു ചായയ്ക്ക് 70 രൂപ വിലയുണ്ട്. ഇത് അതിശയകരമായ കൊള്ളയല്ലേ?. ഇങ്ങനെ കുറിച്ചു.

എന്നാൽ, ഉപഭോക്താവിൽ നിന്ന് അധിക പണം ഈടാക്കിയിട്ടില്ലെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.രാജധാനി, ശതാബ്ദി തുടങ്ങിയ ട്രെയിനുകളിൽ റിസർവേഷൻ നടത്തുമ്പോൾ ഒരു യാത്രക്കാരൻ ഭക്ഷണം ബുക്ക് ചെയ്യുന്നില്ലെങ്കിൽ, ചായയോ കാപ്പിയോ ഭക്ഷണമോ ഓർഡർ ചെയ്യുന്നതിന് 50 രൂപ സർവീസ് ചാർജ് നൽകണമെന്ന് ഇന്ത്യൻ റെയിൽവേ 2018-ൽ പുറപ്പെടുവിച്ച സർക്കുലർ വ്യക്തമാക്കുന്നു. അത് വെറും ഒരു കപ്പ് ചായയാണെങ്കിൽ പോലും എന്നാണ് വിശദീകരണം.
