തമിഴ്‌നാട്: 70 അടി താഴ്ച്ചയുള്ള കിണറ്റിലേക്ക് വീണ കുട്ടിയാനയെ രക്ഷിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തമിഴ്‌നാട്ടിലെ ഗോവനൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഏകദേശം 10 വയസ്സ് തോന്നിക്കുന്ന കുട്ടിയാനയാണ് അബദ്ധത്തില്‍ പൊട്ടക്കിണറ്റില്‍ വീണു പോയത്.

ആനയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് വനപാലകരെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുന്നത്. വലിയ വടവും ക്രെയിനുമുപയോഗിച്ചാണ് ആനകുട്ടിയെ ഇവര്‍ മുകളിലേക്കെത്തിച്ചത്. ക്ഷീണമകറ്റാനായി വെള്ളവും ഭക്ഷണവും കെടുത്ത ശേഷമാണ് ആനയെ മുകളിലെത്തിക്കുന്നത്. തുടര്‍ന്ന് പുറത്തെത്തിയ ആന കുട്ടി കാട്ടിലേക്ക് ഓടി മറയുന്ന ദൃശ്യങ്ങളും കാണാം.