ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഏഴര കോടി രൂപ തട്ടി; പിടിയിലായ പ്രതിക്കെതിരെ നിരവധി കേസുകൾ

You are currently viewing ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഏഴര കോടി രൂപ തട്ടി; പിടിയിലായ പ്രതിക്കെതിരെ നിരവധി കേസുകൾ

എറണാകുളം: ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഏഴര കോടി തട്ടിയ ഒരാൾ പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശി സൂരജ് ആണ് തൃപ്പൂണിത്തുറ പൊ ലീസിൻ്റെ പിടിയിലായത്. അയർലൻഡ് ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിലെ സ്ഥാപനങ്ങളിൽ ജോലി നേടി കൊടുക്കാം എന്ന് വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്.

350 പേരിൽ നിന്നും രണ്ട് ലക്ഷം രൂപ വീതം ഏഴര കോടിയാണ് തട്ടിയത്. ജോലി ലഭിക്കാതായത്തോടെ ഉദ്യോഗാർഥികൾ ബന്ധപ്പെട്ടപ്പോളാണ് തട്ടിപ്പ് മനസിലായത്.

പിന്നാലെ പോലീസിൽ പരാതി നൽകി. തൃപ്പൂണിത്തുറയിൽ വാടകയ്ക്ക് താമസിക്കുന്ന കൊടുങ്ങല്ലൂർ സ്വദേശി സൂരജിനെ ഹിൽ പാലസ് പോലീസ് അറസ്റ്റ് ചെയ്യുകയായായിരുന്നു.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. സൂരജിൻ്റെ കൂട്ടാളികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.

0Shares